---
title: "#SYF | എസ്.വൈ.എഫ്ബദർ അനുസ്മരണവും പതാക ദിനാചരണവും "
english_title: "#SYF #Badar #Commemoration #FlagDay #Celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196023/syf-badar-commemoration-flagday-celebration"
published_at: "2024-04-01T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a647dbf748_vatakara.jpg"
keywords: []
---

# #SYF | എസ്.വൈ.എഫ്ബദർ അനുസ്മരണവും പതാക ദിനാചരണവും 

> **Lead Summary:** **തണ്ണീർ പന്തൽ:** സുനി യുവജന ഫെഡറേഷൻ (എസ് വൈ എഫ്) കടമേരി മേഖലാതല പതാകദിനാചരണവും ബദർ അനുസ്മരണവും നടത്തി.

## Article Content

**തണ്ണീർ പന്തൽ:** സുനി യുവജന ഫെഡറേഷൻ (എസ് വൈ എഫ്) കടമേരി മേഖലാതല പതാകദിനാചരണവും ബദർ അനുസ്മരണവും നടത്തി.

എസ് വൈ എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഇ പി അഷ്റഫ് ബാഖവി കാളികാവ് ഉദ്ഘാടനം നിർവഹിക്കുകയും പതാക ഉയർത്തുകയും ചെയ്തു.

സദക്കത്തുള്ള മുഈനി കാടാമ്പുഴ ബദർ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ച തങ്ങൾ അധ്യക്ഷത വഹിച്ചു.

സുബൈർ പെരുമുണ്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിൽ ഇസഹാഖ് കീഴന, ജമാൽ മുസ്ലിയാർ.സി.പി, അബ്ദുല്ല ഫലാഹി,ഷഫീഖ്.പി.പി, മുഹമ്മദ് അരൂര്, ഷഹീർ മാസ്റ്റർ എളയടം, മജീദ് പൈക്കാട്ട്, അബ്ദുല്ല മുസ്ലിയാർ.എ.പി, സായിദ്.ആർ, അസ്‌ലം തെറ്റത്ത് എന്നിവർ സംബന്ധിച്ചു.

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ആയിരുന്ന ശംസുൽ ഉലമാ കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാർ ഖബർ സിയാറത്തും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196023/syf-badar-commemoration-flagday-celebration)