---
title: "#ParakkalAbdullah | ഷാഫി വിജയിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം -പാറക്കൽ അബ്ദുള്ള "
english_title: "#It #responsibility #students #Shafi #succeeds #ParakkalAbdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196063/it-responsibility-students-shafi-succeeds-parakkalabdullah"
published_at: "2024-04-01T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a9cc655782_parkkalabdulla.jpg"
keywords: []
---

# #ParakkalAbdullah | ഷാഫി വിജയിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം -പാറക്കൽ അബ്ദുള്ള 

> **Lead Summary:** **വടകര : **ഷാഫി പറമ്പിൽ വിജയിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണെന്നും, രാജ്യത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ യുവ തലമുറ ഷാഫിയോടൊപ്പവും ഐക്യമുന്നണിക്കൊപ്പവുമാണ് നിലയുറപ്പിക്കേണ്ടത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.

## Article Content

**വടകര : **ഷാഫി പറമ്പിൽ വിജയിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണെന്നും, രാജ്യത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പിൽ യുവ തലമുറ ഷാഫിയോടൊപ്പവും ഐക്യമുന്നണിക്കൊപ്പവുമാണ് നിലയുറപ്പിക്കേണ്ടത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.

യു.ഡി.എസ്.എഫ് വടകര പാർലിമെന്റ് കമ്മിറ്റി കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..എം എസ് എഫ് ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു.

എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി.

കെ എസ് യു ജില്ല പ്രസിഡന്റ്‌ വി ടി സൂരജ് കെ എസ് യു കണ്ണൂർ ജില്ല പ്രസിഡന്റ്‌ അതുൽ എം സി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അർജുൻ കറ്റായത്ത്, സനൂജ് കുരുവട്ടൂർ, ഗൗജ വിജയകുമാർ, അജാസ് കുഴൽമന്ദം, ഒകെ കുഞ്ഞബ്ദുള്ള മാസ്റ്റർ, വി എം റഷാദ്, ആസിഫ് കലാം, അർജുൻ പൂനത്ത്, കാസിം പി കെ, അൻസീർ പനോളി, അഫ്രിൻ ടി ടി മുഹമ്മദ്‌ പേരോട് ,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196063/it-responsibility-students-shafi-succeeds-parakkalabdullah)