---
title: "രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ; നിധി സമര്‍പ്പണം  നടത്തി"
english_title: " Ramath Puthiyakavu Sri Muchilottu Bhagwati Temple Sports Festival; The treasure was dedicated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19610/ramath-puthiyakavu-sri-muchilottu-bhagwati-temple-sports-festival-the-treasure-was-dedicated"
published_at: "2022-01-07T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7e94d5cc8f_ramathu kavu nidhi samarppanam.jpg"
keywords: []
---

# രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ; നിധി സമര്‍പ്പണം  നടത്തി

> **Lead Summary:** വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവ നടത്തിപ്പിനുള്ള നിധി സമാഹരണം തുടങ്ങി. വൈക്കിലശ്ശേരി അംശം അധികാരിയായ ചെറു വോട്ടില്‍ തറവാട്ടില്‍ നിന്നുമാണ് ആദ്യ തുക സ്വീകരിച്ചത്.

## Article Content

വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവ നടത്തിപ്പിനുള്ള നിധി സമാഹരണം തുടങ്ങി. വൈക്കിലശ്ശേരി അംശം അധികാരിയായ ചെറു വോട്ടില്‍ തറവാട്ടില്‍ നിന്നുമാണ് ആദ്യ തുക സ്വീകരിച്ചത്.

ചെറു വോട്ടില്‍ ഗോപാലകൃഷ്ണന്‍ മാസ്റ്ററില്‍ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജന്‍ തുക ഏറ്റുവാങ്ങി.

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രസാദ് വിലങ്ങില്‍, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.പി.സുരേന്ദ്രന്‍, രാജേഷ് ചോറോട്, എന്‍.കെ.മോഹനന്‍, എം.എം.ഗോപാലന്‍, കെ.എം.വത്സന്‍, എം.കെ.പ്രഭാകരന്‍, കെ.എം.രമേശന്‍, സത്യനാഥന്‍ സി.എച്ച്, പ്രകാശന്‍ പി.പി., അതുല്‍ പി. എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19610/ramath-puthiyakavu-sri-muchilottu-bhagwati-temple-sports-festival-the-treasure-was-dedicated)