---
title: "നാടന്‍ പാട്ടുകലാകാരന്‍  പാട്ടുപുര  നാണുവിന് ഓടപ്പഴം പുരസ്‌കാരം"
english_title: " Folk singer Pattupura Nanu receives Odappalam award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19617/folk-singer-pattupura-nanu-receives-odappalam-award"
published_at: "2022-01-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7f0868a127_pattu puru nanu.jpg"
keywords: []
---

# നാടന്‍ പാട്ടുകലാകാരന്‍  പാട്ടുപുര  നാണുവിന് ഓടപ്പഴം പുരസ്‌കാരം

> **Lead Summary:** വടകര: കലാഭവന്‍ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്‌കാരത്തിന് നാടന്‍പാട്ടുകലാകാരന്‍ പാട്ടുപുര നാണു അര്‍ഹനായി. 25 വര്‍ഷമായി നാടന്‍പാട്ട് മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

## Article Content

വടകര: കലാഭവന്‍ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്‌കാരത്തിന് നാടന്‍പാട്ടുകലാകാരന്‍ പാട്ടുപുര നാണു അര്‍ഹനായി. 25 വര്‍ഷമായി നാടന്‍പാട്ട് മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

നാടന്‍പാട്ടിനുപുറമെ കുരുത്തോലക്കളരി, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2019ല്‍ കേരള ഫോക്‌ലോര്‍ പുരസ്‌കാരം നേടിയിരുന്നു. മാര്‍ച്ച് ആറിന് തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19617/folk-singer-pattupura-nanu-receives-odappalam-award)