---
title: "ബൈപ്പാസ് റോഡ്  നിര്‍മ്മാണം :സര്‍വ്വീസ് റോഡില്‍ നിന്നും പ്രവേശനമില്ല വാര്‍ഡ്  മെമ്പറുടെ നേതൃത്വത്തില്‍  പ്രവൃത്തി തടഞ്ഞു"
english_title: " No access from Service Road The work was blocked by a ward member"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19623/no-access-from-service-road-the-work-was-blocked-by-a-ward-member"
published_at: "2022-01-07T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7f529c38b3_bypass road .jpg"
keywords: []
---

# ബൈപ്പാസ് റോഡ്  നിര്‍മ്മാണം :സര്‍വ്വീസ് റോഡില്‍ നിന്നും പ്രവേശനമില്ല വാര്‍ഡ്  മെമ്പറുടെ നേതൃത്വത്തില്‍  പ്രവൃത്തി തടഞ്ഞു

> **Lead Summary:** അഴിയൂര്‍: മാഹി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വ്വീസ് റോഡില്‍ നിന്നും രണ്ട് റോഡുകള്‍ക്കും എട്ട് വീടുകള്‍ക്കും പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച് കൃത്യത വരുത്താത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. പുതുതായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡില്‍ നിന്നും ഒരടി ഉയര്‍ന്നിട്ടാണ് ഡ്രൈയിനേജ് നിര്‍മ്മിച്ചിരിക്കുന്നത്.

## Article Content

അഴിയൂര്‍: മാഹി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വ്വീസ് റോഡില്‍ നിന്നും രണ്ട് റോഡുകള്‍ക്കും എട്ട് വീടുകള്‍ക്കും പ്രവേശനം ലഭിക്കുന്നത് സംബന്ധിച്ച് കൃത്യത വരുത്താത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. പുതുതായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡില്‍ നിന്നും ഒരടി ഉയര്‍ന്നിട്ടാണ് ഡ്രൈയിനേജ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇത് കാരണം വാഹനങ്ങള്‍ വീടുകളിലേക്ക് കയറാന്‍ പ്രയാസപ്പെടും. ഇത് ശ്രദ്ധയില്‍ പെടുത്തിയിട്ടും കൃത്യത വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡ് മെമ്പര്‍ സാലിം പുനത്തിലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. അഴിയൂര്‍ പഞ്ചായത്ത് 16ആം വാര്‍ഡിലെ മാഹി ബൈപ്പാസ് തുടങ്ങുന്ന തെക്ക് ഭാഗത്താണ് റോഡില്‍ നിന്നും ഡ്രൈയിനേജ് ഉയര്‍ന്ന് നില്‍ക്കുന്നത്.

ഇത് സംബന്ധിച്ച് ദേശീയ പാത അധികൃതര്‍ക്ക് പ്രവൃത്തി നടത്തുന്ന ഇ കെ കെ കമ്പനി മുഖേന എട്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നു. പ്രവൃത്തി പൂര്‍ത്തിയാവാനായിട്ടും വീടുകളിലെ പ്രവേശനം സംബന്ധിച്ച് കൃത്യത വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്ന് കാലത്ത് ഈ ഭാഗത്ത് പ്രവൃത്തി നടത്തുന്നത് വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ ഇടപെട്ട് തടയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19623/no-access-from-service-road-the-work-was-blocked-by-a-ward-member)