---
title: "ചോറോട് ബാങ്ക് നവീകരിച്ച ശാഖ മന്ത്രി പി എ റിയാസ് 15 ന് ഉദ്ഘാടനം ചെയ്യും"
english_title: "The renovated branch of Chorode Bank will be inaugurated by Minister PA Riaz on the 15th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19626/the-renovated-branch-of-chorode-bank-will-be-inaugurated-by-minister-pa-riaz-on-the-15th"
published_at: "2022-01-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7fcadd1a7e_minister riyas.jpg"
keywords: []
---

# ചോറോട് ബാങ്ക് നവീകരിച്ച ശാഖ മന്ത്രി പി എ റിയാസ് 15 ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കൈനാട്ടി: ** ചോറോട് സഹകരണബാങ്ക് നവീകരിച്ച മുട്ടുങ്ങല്‍ പ്രഭാത -സായാഹ്നശാഖ ഉദ്ഘാടനം ജനുവരി 15ന് 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

## Article Content

**കൈനാട്ടി: ** ചോറോട് സഹകരണബാങ്ക് നവീകരിച്ച മുട്ടുങ്ങല്‍ പ്രഭാത -സായാഹ്നശാഖ ഉദ്ഘാടനം ജനുവരി 15ന് 10.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

വനിതാകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി മുഖ്യാതിഥിയാകും. ചോറോട് പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം ചടങ്ങില്‍ വിതരണം ചെയ്യും.

ഉയര്‍ന്ന ഗ്രേഡ് നേടിയ കുടുംബശ്രീകള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം, സി.ഡി.എസ്. ചെയര്‍പേഴ്‌സനെ ആദരിക്കല്‍ എന്നിവയും നടക്കും. സ്വാഗതസംഘം രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശഖരന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. വാസു കുന്നുമ്മല്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19626/the-renovated-branch-of-chorode-bank-will-be-inaugurated-by-minister-pa-riaz-on-the-15th)