---
title: "#SasikumarPURAMERI | ബിഇഎമ്മിൽ പഠനോത്സവം; വർത്തമാന കാലത്ത് രക്ഷിതാക്കളും കുട്ടികളും ജാഗരൂകരാകണം -ശശികുമാർ പുറമേരി "
english_title: "#Festival #Learning #BEM #Parents #children #should #vigilant #present #times #SasikumarPumari"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196283/festival-learning-bem-parents-children-should-vigilant-present-times-sasikumarpumari"
published_at: "2024-04-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bf35a18df8_VATAKARA.jpg"
keywords: []
---

# #SasikumarPURAMERI | ബിഇഎമ്മിൽ പഠനോത്സവം; വർത്തമാന കാലത്ത് രക്ഷിതാക്കളും കുട്ടികളും ജാഗരൂകരാകണം -ശശികുമാർ പുറമേരി 

> **Lead Summary:** **വടകര :** വർത്തമാന കാലത്തിൽ ഭൂതങ്ങളും,പ്രേതങ്ങളും പല വേഷത്തിലും, ഭാവത്തിലും നമ്മുടെ കുട്ടികളുടെ മുന്നി ലെത്തുമെന്നും അവയെ തിരിച്ചറിയാനും, പിടിച്ചു കെട്ടാനും രക്ഷിതാക്കളും കുട്ടികളും ജാഗരൂകരാകണമെന്നും എഴുത്തുകാരനും, പ്രഭാഷകനുമായ ശശികുമാർ പുറമേരി പറഞ്ഞു.

## Article Content

**വടകര :** വർത്തമാന കാലത്തിൽ ഭൂതങ്ങളും,പ്രേതങ്ങളും പല വേഷത്തിലും, ഭാവത്തിലും നമ്മുടെ കുട്ടികളുടെ മുന്നി ലെത്തുമെന്നും അവയെ തിരിച്ചറിയാനും, പിടിച്ചു കെട്ടാനും രക്ഷിതാക്കളും കുട്ടികളും ജാഗരൂകരാകണമെന്നും എഴുത്തുകാരനും, പ്രഭാഷകനുമായ ശശികുമാർ പുറമേരി പറഞ്ഞു.

കുട്ടികൾക്ക് അവധിയെന്നതൊന്നില്ലെന്നും, ഓരോ നിമിഷവും അവർ വിവിധങ്ങളായ പഠനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര ബി. ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അ ദ്ധ്യക്ഷത വഹിച്ചു.

പി.സജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി. റവ.സ്റ്റീഫൻ ജോർജ്, ഹെഡ്‌മിസ്ട്രസ്സ് നീനു തുഷാര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196283/festival-learning-bem-parents-children-should-vigilant-present-times-sasikumarpumari)