---
title: "കുഞ്ഞു  ഗായകന്‍ സാരംഗ് രാജീവന്  നാടിന്റെ അനുമോദനം "
english_title: " Congratulations to child singer Sarang Rajeev"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19633/congratulations-to-child-singer-sarang-rajeev"
published_at: "2022-01-07T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80317670e4_saaram rajeevan .jpg"
keywords: []
---

# കുഞ്ഞു  ഗായകന്‍ സാരംഗ് രാജീവന്  നാടിന്റെ അനുമോദനം 

> **Lead Summary:** **വില്യാപ്പള്ളി :** സിനിമാ പിന്നണി ഗാനരംഗത്ത് പ്രതിഭ തെളിയിച്ച കുഞ്ഞു ഗായകന്‍ വള്ളിയാട് യുപി സ്‌കൂള്‍ വിദ്യാര്‍ഥി സാരംഗ് രാജീവന് നാടിന്റെ അനുമോദനം . സ്‌കൂള്‍ പിടിഎ കമ്മറ്റി നല്‍കിയ അനുമോദന യോഗം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ എഇഒ ആനന്ദ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**വില്യാപ്പള്ളി :** സിനിമാ പിന്നണി ഗാനരംഗത്ത് പ്രതിഭ തെളിയിച്ച കുഞ്ഞു ഗായകന്‍ വള്ളിയാട് യുപി സ്‌കൂള്‍ വിദ്യാര്‍ഥി സാരംഗ് രാജീവന് നാടിന്റെ അനുമോദനം . സ്‌കൂള്‍ പിടിഎ കമ്മറ്റി നല്‍കിയ അനുമോദന യോഗം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ എഇഒ ആനന്ദ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ മൊയ്തു മാസ്റ്റര്‍, 20ാം വാര്‍ഡ് മെമ്പര്‍ നബീല സി.കെ, പിടിഎ പ്രസിഡണ്ട് രാജീവന്‍ മണക്കുനി, പിടിഎ വൈസ് പ്രസിഡണ്ട് അമ്മദ് മാസ്റ്റര്‍ ,മദര്‍ പിടിഎ ചെയര്‍പേഴ്‌സണ്‍ റസീന തൗഫീഖ്, മദര്‍ പിടിഎ വൈസ് ചെയര്‍പേഴ്‌സണ്‍ സഫീറ അബ്ദുല്ല, രാധാകൃഷ്ണന്‍ നമ്പ്യാര്‍ ( എസ്, എസ്, ജി) വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അശ്‌റഫ് മച്ചൂരക്കല്‍ , ഭാസ്‌കരന്‍ കൊഴിലോത്ത്, സുമംഗല കരുവാങ്കണ്ടി, വിജയന്‍ മാസ്റ്റര്‍ ,ശ്രീജിത്ത് വള്ളില്‍,കരീം പിലാക്കി,നാസര്‍ പുതിയോട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഉറുദു,സംസ്‌കൃതം വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ബഷീര്‍ നന്തോത്ത് സ്വാഗതം ആശംസിച്ച പ്രസ്തുത ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീജ ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19633/congratulations-to-child-singer-sarang-rajeev)