വടകര: (vatakaranews.in)യുവകവി അഖിൽരാജിനെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സന്ദർശിച്ചു.


രാവിലെ പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് ഷാഫി പറമ്പിൽ മുനിസിപ്പൽ പാർക്കിന് സമീപമുള്ള അഖിലിൻ്റെ വീട്ടിൽ എത്തിയത്.
സെറിബ്രൽ പാൾസി രോഗത്തോട് പൊരുതുമ്പോഴും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന അഖിൽരാജ് തനിക്ക് പ്രചോദനമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
അഖിൽ രാജ് തൻ്റെ സങ്കടങ്ങൾ ഷാഫിയോട് പറഞ്ഞു. എന്നും കൂടെയുണ്ടാവുമെന്ന് ഷാഫി ഉറപ്പു നൽകി. അഖിൽ രാജിന്റെ വസതിയിൽ എത്തിയ സ്ഥാനാർഥിക്കൊപ്പം കെ.കെ രമ എംഎൽഎയും യുഡിഎഫ് നേതാക്കളും ഉണ്ടായിരുന്നു.
#Akhilraj #Best #Fighter #ShafiParampil