---
title: "#accident| സൗദിയിലെ കാറപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം"
english_title: " #Malayali #died  #car #accident #Alhaza #SaudiArabia"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196552/malayali-died-car-accident-alhaza-saudiarabia"
published_at: "2024-04-03T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d64549baa9_gcc.jpg"
keywords: []
---

# #accident| സൗദിയിലെ കാറപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** വടകര :(**vatakaranews.in)** സൗദി അറേബ്യയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. വടകര നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്.

## Article Content

വടകര :(**vatakaranews.in)** സൗദി അറേബ്യയിലെ അൽഹസയിൽ ഉണ്ടായ കാറപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. വടകര നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്താണ് മരിച്ചത്.

അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കറിന്റെ ടയർ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്.

കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾക്കും പരുക്കേറ്റു. മൃതദേഹം അൽഹസ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

തുടർ നടപടിക്രമങ്ങളുമായി കെ എം സി സി വെൽഫെയർ പ്രവർത്തകരും നടുവണ്ണൂർ കൂട്ടായ്മ പ്രവർത്തകരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196552/malayali-died-car-accident-alhaza-saudiarabia)