---
title: "പൊടി ശല്യം പരിഹരിച്ചു;  വടകരയിലെ  സിഗ്നലുകള്‍ ഇനി പണിമുടക്കില്ല"
english_title: " Resolved dust nuisance; The signals in Vadakara will no longer strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19656/resolved-dust-nuisance-the-signals-in-vadakara-will-no-longer-strike"
published_at: "2022-01-07T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8182e45318_siganal junction.jpg"
keywords: []
---

# പൊടി ശല്യം പരിഹരിച്ചു;  വടകരയിലെ  സിഗ്നലുകള്‍ ഇനി പണിമുടക്കില്ല

> **Lead Summary:** **വടകര:** നഗരത്തിലെ ഗുരുതരമായ ഗതാഗത പ്രശ്‌നവുമായി ദേശീയ പാതയിലെ അടിക്കടിയുള്ള സിഗ്നല്‍ തകരാര്‍. സിഗ്നല്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി വടകരയിലെ നാല് സിഗ്നല്‍ ജംഗ്ഷനുകള്‍ ശുചീകരിച്ചു.

## Article Content

**വടകര:** നഗരത്തിലെ ഗുരുതരമായ ഗതാഗത പ്രശ്‌നവുമായി ദേശീയ പാതയിലെ അടിക്കടിയുള്ള സിഗ്നല്‍ തകരാര്‍. സിഗ്നല്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി വടകരയിലെ നാല് സിഗ്നല്‍ ജംഗ്ഷനുകള്‍ ശുചീകരിച്ചു.

ഇടക്കിടെയുള്ള സിഗ്നല്‍ പ്രശ്‌നം ഗതാഗത കുരുക്കിനും നിരവധി അപകടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നലുകള്‍ ദേശീയപാതയിലെ പൊടി ശല്യം കാരണമാണ് തകരാറിലാകുന്നതെന്നാണ് കെല്‍ട്രോണ്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെയും സഹകരണത്തോടെ ട്രാഫിക്ക് പൊലീസ് സിഗ്നലുകള്‍ ശുചീകരിച്ചത്.

ദേശീയപാതയിലെ കൈനാട്ടി , പെരുവാട്ടം താഴെ, അടക്കാ തെരു, വടകര പുതിയ ബസ് സ്റ്റാന്റ് ജംഗ്ഷനുകളിലെ സിഗ്നലുകള്‍ ശുചീകരിച്ചത്. ട്രാഫിക് എസ് ഐ രാധാകൃഷ്ണന്‍, വടകര ഫയര്‍ ഫോഴ്‌സ് അസി സ്റ്റേഷന്‍ ഓഫീസര്‍ കെ ടി രാജീവന്‍, ഫയര്‍ ആന്റ്് റെസ്‌ക്യു ഓഫീസര്‍മാരായ സ്വപ്‌നേഷ് , അബ്്ദുല്‍ സമദ് , അഭിലേഷ് , രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19656/resolved-dust-nuisance-the-signals-in-vadakara-will-no-longer-strike)