---
title: "ദേശീയപാതാ വികസനം; കുഞ്ഞിപ്പള്ളിയില്‍  അടിപ്പാത വേണമെന്ന്  അഴിയൂര് പഞ്ചായത്ത് ഭരണസമിതി"
english_title: "National Highway Development; Azhiyoor panchayat administration wants underpass at Kunhipally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19667/national-highway-development-azhiyoor-panchayat-administration-wants-underpass-at-kunhipally"
published_at: "2022-01-07T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d826d4a677c_nh bypas mahi.jpg"
keywords: []
---

# ദേശീയപാതാ വികസനം; കുഞ്ഞിപ്പള്ളിയില്‍  അടിപ്പാത വേണമെന്ന്  അഴിയൂര് പഞ്ചായത്ത് ഭരണസമിതി

> **Lead Summary:** **അഴിയൂര്‍**: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ദേശീയപാത അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചു.

## Article Content

**അഴിയൂര്‍**: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ദേശീയപാത അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചു.

കുഞ്ഞിപ്പള്ളിയിലെ കടകള്‍, ദേശീയപാതയോരത്തെ വീടുകള്‍ എന്നിവക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വഴി പൂര്‍ണമായും അടഞ്ഞു പോവുകയും, ഡ്രെയിനേജ് സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിത മാവുകയും ചെയ്യുന്നതിനാല്‍ അടിപ്പാത നിര്‍മ്മിച്ചു തരണമെന്ന് പഞ്ചായത്ത് ഭരണസമിതി ദേശീയപാത അതോറിറ്റിക്ക് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചു.

വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തു. മാഹി ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വഴി, ഡ്രെയിനേജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് എട്ട്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, സെക്രട്ടറി ഷാഹുല്‍ ഹമീദ്, എട്ടാം വാര്‍ഡ് മെമ്പര്‍ സി എം സജീവന്‍, പതിനാറാം വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ എന്നിവര്‍ നിര്‍മാണ കമ്പനി ഉദോഗസ്ഥന്മാരുമായി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19667/national-highway-development-azhiyoor-panchayat-administration-wants-underpass-at-kunhipally)