---
title: "കെ റെയില്‍ പദ്ധതി ;  ആശങ്കകള്‍  പരിഹരിക്കണമെന്ന് എല്‍.ജെ.ഡി നേതൃയോഗം"
english_title: " K Rail Project; Concerns LJD leadership meeting to resolve"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19672/k-rail-project-concerns-ljd-leadership-meeting-to-resolve"
published_at: "2022-01-07T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d82d81a793c_k- rail photo.jpg"
keywords: []
---

# കെ റെയില്‍ പദ്ധതി ;  ആശങ്കകള്‍  പരിഹരിക്കണമെന്ന് എല്‍.ജെ.ഡി നേതൃയോഗം

> **Lead Summary:** വടകര: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടപ്പിച്ച് എല്‍.ജെ.ഡി നേതൃയോഗം. കെ റയിലിന്റെ പ്രാഥമിക പ്രവര്‍ത്തനമായ കല്ലിടല്‍ നടക്കുമ്പോള്‍ തന്നെ വ്യാപകമായ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

വടകര: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടപ്പിച്ച് എല്‍.ജെ.ഡി നേതൃയോഗം. കെ റയിലിന്റെ പ്രാഥമിക പ്രവര്‍ത്തനമായ കല്ലിടല്‍ നടക്കുമ്പോള്‍ തന്നെ വ്യാപകമായ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 23,24 തീയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വി. കുഞ്ഞാലി, എം.കെ ഭാസ്‌കരന്‍, എന്‍.കെ വത്സന്‍, എം.പി ശിവാനന്ദന്‍, പി. കിഷന്‍ചന്ദ്, ജീജാദാസ്, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, മനേഷ് കുളങ്ങര, ദിനേശന്‍ പനങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

99 വയസ്സ് പൂര്‍ത്തിയായ പി. വാസുവേട്ടനെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കെ റെയില്‍ പരിസ്ഥിതി സാമൂഹിക ആഘാതം ഉണ്ടാകുമെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം രാവിലെ പ്രഖ്യാപിച്ചു. ലഭ്യമായ വിവരങ്ങള്‍ അപൂര്‍ണ്ണമായതിനാല്‍ വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമെന്ന ആശയത്തില്‍ തന്നെയാണ് പാര്‍ട്ടി നിലകൊള്ളുതെന്ന് യോഗം വ്യക്തമാക്കി. എം.വി ശ്രേയാംസ് കുമാര്‍ എം.പി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കെ.പി മോഹനന്‍, ചാരുപാറ രവി, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19672/k-rail-project-concerns-ljd-leadership-meeting-to-resolve)