---
title: "ക്ലാസ് മുറികളില്‍ നിന്നല്ല സമൂഹത്തില്‍ നിന്നാണ്   വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളരുക :  ഡോ.രഘുനാഥ ചേലക്കോട്ട്"
english_title: " Puthur Govt.Higher Secondary School    Science Club Inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19681/puthur-govthigher-secondary-school-science-club-inauguration"
published_at: "2022-01-07T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8417ea823f_PUTHUR HSS.jpg"
keywords: []
---

# ക്ലാസ് മുറികളില്‍ നിന്നല്ല സമൂഹത്തില്‍ നിന്നാണ്   വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളരുക :  ഡോ.രഘുനാഥ ചേലക്കോട്ട്

> **Lead Summary:** വടകര: ക്ലാസ് മുറികളില്‍ നിന്നല്ല സമൂഹത്തില്‍ ഇടപെടുന്നതിലൂടെയാണ് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും യുക്തിചിന്തയും വളരുകയെന്ന് യുവ ശാസത്രജ്ഞനും മുംബൈ ഐ.ഐ.ടിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.രഘുനാഥ ചേലക്കോട്ട് അഭിപ്രായപ്പെട്ടു.

## Article Content

വടകര: ക്ലാസ് മുറികളില്‍ നിന്നല്ല സമൂഹത്തില്‍ ഇടപെടുന്നതിലൂടെയാണ് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും യുക്തിചിന്തയും വളരുകയെന്ന് യുവ ശാസത്രജ്ഞനും മുംബൈ ഐ.ഐ.ടിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.രഘുനാഥ ചേലക്കോട്ട് അഭിപ്രായപ്പെട്ടു.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സയന്‍സ് ക്ലബ് ഉദ്ഘാടനം ചെയ്ത് ' സമകാലീന ശാസ്ത്രം ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും സാങ്കേതിക വിദ്യയും സൃഷ്ടിക്കുന്ന ജീവിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴും മത്സര പരീക്ഷയ്ക്കുള്ള പോയിന്റുകള്‍ ഹൃദിസ്ഥമാക്കുമ്പോഴും ശാസ്ത്രം ഒരു ജീവിതാവബോധമായി വളരുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്‌സ് അദ്ധ്യാപിക സീമ അജിത് അദ്ധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പാള്‍ കെ.കെ മനോജ് ആശംസകള്‍ നേര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആര്‍.ഗായത്രി ആമുഖവും വിനയ് നമിത് സ്വാഗതവും സാരംഗി നന്ദിയും പറഞ്ഞു.

മടപ്പള്ളി ഗവ.കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രഘുനാഥ് ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡിയും അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും പൂര്‍ത്തീകരിച്ചാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

സീമ അജിത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ. മനോജ് ആശംസ ആശംസയര്‍പ്പിച്ചു.

ഗായത്രി. ആര്‍ ആമുഖ പ്രഭാഷണം നടത്തി. വിനയ് നമിത് സ്വാഗതവും സാരംഗി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19681/puthur-govthigher-secondary-school-science-club-inauguration)