---
title: "വടകരയിലെ സിഗ്‌നലുകള്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന്  കെ കെ രമ എംഎല്‍എ "
english_title: " KK Rema MLA said that the signals in Vadakara should be activated immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19682/kk-rema-mla-said-that-the-signals-in-vadakara-should-be-activated-immediately"
published_at: "2022-01-07T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d844060fcfc_KK RAMA MLA .jpg"
keywords: []
---

# വടകരയിലെ സിഗ്‌നലുകള്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന്  കെ കെ രമ എംഎല്‍എ 

> **Lead Summary:** വടകര: കൈനാട്ടിയിലെയും പെരുവാട്ടും താഴയിലെയും ദേശിയപാതയിലെ സിഗ്‌നലുകള്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

## Article Content

വടകര: കൈനാട്ടിയിലെയും പെരുവാട്ടും താഴയിലെയും ദേശിയപാതയിലെ സിഗ്‌നലുകള്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

ആഴ്ചകളായി ഈ രണ്ട് സിഗ്‌നലുകളും പ്രവര്‍ത്തിക്കുന്നില്ല. ഈ വിഷയം കലക്ടര്‍ അടക്കമുള്ളവരെ നിരവധി തവണ അറിയിച്ചതാണ്. ട്രാഫിക് പൊലിസിനാണ് ഇതിന്റെ പരിപാലന ചുമതല.

ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റി സോളാര്‍ പാനലുകള്‍ വൃത്തിയാക്കിയെങ്കിലും ഇപ്പോഴും ലൈറ്റുകള്‍ കണ്ണടച്ചു തന്നെയാണ്. ലൈറ്റുകള്‍ നന്നാക്കുന്നതു വരെ ഇവിടെ പൊലിസിനെ ഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നും കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19682/kk-rema-mla-said-that-the-signals-in-vadakara-should-be-activated-immediately)