---
title: "വാര്‍ദ്ധക്യകാല പെന്‍ഷന്‍  വര്‍ദ്ധിപ്പിക്കണമെന്ന്  സീനിയര്‍ സിറ്റിസണ്‍ ഫോറം"
english_title: "That the old age pension should be increased Senior Citizen Forum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19686/that-the-old-age-pension-should-be-increased-senior-citizen-forum"
published_at: "2022-01-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8488160695_Senior Citizen Forum .jpg"
keywords: []
---

# വാര്‍ദ്ധക്യകാല പെന്‍ഷന്‍  വര്‍ദ്ധിപ്പിക്കണമെന്ന്  സീനിയര്‍ സിറ്റിസണ്‍ ഫോറം

> **Lead Summary:** വടകര: വാര്‍ദ്ധക്യകാല പെന്‍ഷന്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുകയും 75 കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം വടകര മേഖലായോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: വാര്‍ദ്ധക്യകാല പെന്‍ഷന്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുകയും 75 കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം വടകര മേഖലായോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറെ പരിചരണം നല്കിയെങ്കിലും തുടര്‍ന്ന് വയോജനങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് ്. വൃദ്ധര്‍ക്കുള്ള റെയില്‍വെ ടിക്കറ്റ് നിരക്ക് ഇളവ് നിര്‍ത്തലാക്കിയതിനൊപ്പം പലസര്‍ക്കാര്‍ ഓഫീസുകളിലും വയോജനങ്ങള്‍ക്ക് നല്‍കിയിരുന്ന പരിഗണന ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വടകര മേഖല പ്രസിഡന്റ് കെ.എം ഭാസ്‌കരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കല്ല്യാണിക്കുട്ടി സ്വാഗതവും ജില്ലാ ഭാരവാഹി ഒ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19686/that-the-old-age-pension-should-be-increased-senior-citizen-forum)