---
title: "#PostalBallot |    തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണം "
english_title: "#election #duty #apply #postal #ballot"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197235/election-duty-apply-postal-ballot"
published_at: "2024-04-06T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661184ebc9f48_election.jpg"
keywords: []
---

# #PostalBallot |    തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണം 

> **Lead Summary:** **വടകര / നാദാപുരം : ** ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം 12 A യിൽ ഉള്ള അപേക്ഷകൾ, നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം കോഴിക്കോട് കലക്ടറേറ്റ്, വടകര ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നൽകണം.

## Article Content

**വടകര / നാദാപുരം : ** ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം 12 A യിൽ ഉള്ള അപേക്ഷകൾ, നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം കോഴിക്കോട് കലക്ടറേറ്റ്, വടകര ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിൽ ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നൽകണം.

അപേക്ഷ ഏപ്രിൽ ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നൽകണമെന്ന് ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197235/election-duty-apply-postal-ballot)