---
title: "#ManayatChandran|അപമാനിക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുയുടെ പ്രതിഷേധം വിധിയെഴുത്തിൽ പ്രതിഫലിക്കും; മനയത്ത് ചന്ദ്രൻ "
english_title: "#protest #humiliated #indentured #laborers #reflected  # judgmen #ManayatChandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197539/protest-humiliated-indentured-laborers-reflected-judgmen-manayatchandran"
published_at: "2024-04-08T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661392e643493_chandran.jpg"
keywords: []
---

# #ManayatChandran|അപമാനിക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുയുടെ പ്രതിഷേധം വിധിയെഴുത്തിൽ പ്രതിഫലിക്കും; മനയത്ത് ചന്ദ്രൻ 

> **Lead Summary:** ചോറോട് ഈസ്റ്റ്: **(vatakaranews.in**)പരിപാടികളിൽ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച യു.ഡി. എഫ് സ്ഥാനാർത്ഥിയുടെയും പ്രവർത്തകരുടെയും നടപടിയിൽ ഉള്ള പ്രതിഷേധമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വീകരിക്കുന്ന സമീപനമെന്ന് ആർ. ജെ.ഡി. സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

ചോറോട് ഈസ്റ്റ്: **(vatakaranews.in**)പരിപാടികളിൽ പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച യു.ഡി. എഫ് സ്ഥാനാർത്ഥിയുടെയും പ്രവർത്തകരുടെയും നടപടിയിൽ ഉള്ള പ്രതിഷേധമായിരിക്കും ഈ തിരഞ്ഞെടുപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വീകരിക്കുന്ന സമീപനമെന്ന് ആർ. ജെ.ഡി. സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

പകലന്തിയോളം അന്യന്റെപാടത്തും പറമ്പിലും മണ്ണിൽ പണിയെടുക്കുന്നവർ പൊതുപരിപാടികളിലും സാമൂഹ്യ പ്രവർത്തനക്കളിലും ഇടപെടുന്നതിൽ വിറളി പൂണ്ടവർ പഴയ മാടമ്പി സംസ്കാരത്തിൽ നിന്നും പിൻമാറാൻ കഴിയാത്തവരാണ്.

നാട്ടിൽ ശുചികരണ തൊഴിലാളികൾ മുതൽ എല്ലാവിഭാഗം തൊഴിലാളികളെയും ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനായ് പടപൊരുതുന്നവരാണ് ഇടതുപക്ഷം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാർല്മെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രവർത്തനകൾക്കായ് 86, ബൂത്ത് കമ്മിറ്റി ഓഫിസ്കണ്ടോത്ത് മുക്കിൽ ഉദ്ഘാടനം.

ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. നിധിൻ,എൻ. കെ. മോഹനൻ, കെ.എം. നാരായണൻ, കെ.എം. വാസു.വി.എം പ്രജീഷ്, കെ.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197539/protest-humiliated-indentured-laborers-reflected-judgmen-manayatchandran)