---
title: "ലോകത്തിന്റെ  ഭാവി ഇനി  ഹരിത രാഷ്ട്രീയത്തില്‍ :പി. ഹരീന്ദ്രനാഥ് "
english_title: "Green chemistry  book release in villapally "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19769/green-chemistry-book-release-in-villapally"
published_at: "2022-01-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d92be80e67f_p hareendra nadh.jpg"
keywords: []
---

# ലോകത്തിന്റെ  ഭാവി ഇനി  ഹരിത രാഷ്ട്രീയത്തില്‍ :പി. ഹരീന്ദ്രനാഥ് 

> **Lead Summary:** വടകര: ഭൂമിയുടെ നിലനില്‍പ്പ് തന്നെ ആസന്ന പ്രതിസന്ധിയിലാണെന്ന ഐ.പി.സി.സി (ഇന്റര്‍ ഗവണ്‍മെന്റല്‍പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ലോകത്തിന്റെ ഭാവി ഇനി ഹരിത രസതന്ത്രത്തിലും ഹരിതരാഷ്ട്രീയത്തിലും ആണെന്ന് ചരിത്ര ഗ്രന്ഥകാരന്‍ പി. ഹരീന്ദ്രനാഥ് പറഞ്ഞു. സി. എം. കണ്ണന്‍ വില്യാപ്പള്ളി രചിച്ച ഗ്രീന്‍ കെമിസ്ട്രി അഥവാ ഹരിത രസതന്ത്ര പ്രകാശനച്ചടങ്ങില്‍ പുസ്തകത്തെ പരിചയപ്പെടുത്തി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: ഭൂമിയുടെ നിലനില്‍പ്പ് തന്നെ ആസന്ന പ്രതിസന്ധിയിലാണെന്ന ഐ.പി.സി.സി (ഇന്റര്‍ ഗവണ്‍മെന്റല്‍പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ലോകത്തിന്റെ ഭാവി ഇനി ഹരിത രസതന്ത്രത്തിലും ഹരിതരാഷ്ട്രീയത്തിലും ആണെന്ന് ചരിത്ര ഗ്രന്ഥകാരന്‍ പി. ഹരീന്ദ്രനാഥ് പറഞ്ഞു. സി. എം. കണ്ണന്‍ വില്യാപ്പള്ളി രചിച്ച ഗ്രീന്‍ കെമിസ്ട്രി അഥവാ ഹരിത രസതന്ത്ര പ്രകാശനച്ചടങ്ങില്‍ പുസ്തകത്തെ പരിചയപ്പെടുത്തി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രസതന്ത്ര പരീക്ഷണങ്ങളിലും പുതിയ ഉല്‍പ്പന്ന നിര്‍മ്മാണങ്ങളിലും മലിനീകരണ സാധ്യതയില്ലാത്ത ഹരിത രസതന്ത്രം പ്രയോഗിക്കണമെന്നും വിദ്യാഭ്യാസപാഠ്യപദ്ധതിയില്‍ ഇത്ഉള്‍ചേര്‍ക്ക ണമെന്നും പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സ്റ്റെഡ് മുന്‍ ഡയറക്ടറുമായ മണലില്‍ മോഹനനും പറഞ്ഞു.

ബി.കെ. തിരുവോത്തിന് പുസ്തകം നല്‍കി മനയത്ത് ചന്ദ്രന്‍ പ്രകാശനം ചെയ്തു. വി. മുരളി,അരീക്കല്‍ രാജന്‍,വി. ബാലന്‍, വട്ടക്കണ്ടി കുഞ്ഞമ്മദ്, ബാലകൃഷ്ണന്‍ അപ്‌സര, അഡ്വ . കുഞ്ഞിമ്മൂസ, ആയാടത്തില്‍ രവീന്ദ്രന്‍, ടി .ജി. മയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പി .കെ. രാജന്‍ സ്വാഗതവും ഗ്രന്ഥകര്‍ത്താവ് സി. എം.കണ്ണന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19769/green-chemistry-book-release-in-villapally)