---
title: "#Indenturedlaborers  | യുഡിഎഫ് ആക്ഷേപം; തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു"
english_title: "#UDF #Objection #Indentured #laborers #protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197707/udf-objection-indentured-laborers-protested-new"
published_at: "2024-04-09T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614b072b8280_thozhilorapp.jpg"
keywords: []
---

# #Indenturedlaborers  | യുഡിഎഫ് ആക്ഷേപം; തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു

> **Lead Summary:** **വടകര: [**തൊഴിലുറപ്പ് തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ച് യുഡിഎഫ് നടപടിയിൽപ്രതിഷേധം. ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ പോകുമ്പോൾ സംഘടിപ്പിച്ച മഹിളാ റാലിയിലാണ് ഞങ്ങളെ ഓമന ഷാഫിക്ക് തൊഴിലുറപ്പ് പെണ്ണുങ്ങളെ വേണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കൾ മുദ്രാവാക്യം വിളിച്ചത്.

## Article Content

**വടകര: [**തൊഴിലുറപ്പ് തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ച് യുഡിഎഫ് നടപടിയിൽപ്രതിഷേധം. ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ പോകുമ്പോൾ സംഘടിപ്പിച്ച മഹിളാ റാലിയിലാണ് ഞങ്ങളെ ഓമന ഷാഫിക്ക് തൊഴിലുറപ്പ് പെണ്ണുങ്ങളെ വേണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കൾ മുദ്രാവാക്യം വിളിച്ചത്.

എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തിരുവള്ളൂർ ടൗണിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു . യൂണിയൻ തിരുവള്ളൂർ പഞ്ചായയത്ത് കമ്മിറ്റി സെക്രട്ടറി സിസി രതിഷ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വീകെ ജിന സ്വാഗതം പറഞ്ഞു. ജോയിൻ സെക്രട്ടറി കെകെ അനിത അധ്യക്ഷത വഹിച്ചു.യൂണിയൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി ബാബു,സജിന അടുങ്ങാന,സ്മിത പികെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197707/udf-objection-indentured-laborers-protested-new)