---
title: "#PrakashJavadekar|സിപിഐഎം കേരളത്തെ തീവ്രവാദ ഹബാക്കി മാറ്റുകയാണ് - പ്രകാശ് ജാവദേക്കർ"
english_title: "#CPIM  #turning #Kerala #terrorist #hub #PrakashJavadekar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197793/cpim-turning-kerala-terrorist-hub-prakashjavadekar"
published_at: "2024-04-09T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614f5c51ee1c_prakash.jpg"
keywords: []
---

# #PrakashJavadekar|സിപിഐഎം കേരളത്തെ തീവ്രവാദ ഹബാക്കി മാറ്റുകയാണ് - പ്രകാശ് ജാവദേക്കർ

> **Lead Summary:** വടകര: **(vatakaranews.in**)ബോംബ് ഫാക്റ്ററികൾ തുറക്കുന്ന സിപിഐഎം കേരളത്തെ തീവ്രവാദ ഹബാക്കി മാറ്റുകയാണെന്ന് ബിജെ പി ദേശീയ നിർവ്വാഹക സമിതി അംഗവും മുൻമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു.

## Article Content

വടകര: **(vatakaranews.in**)ബോംബ് ഫാക്റ്ററികൾ തുറക്കുന്ന സിപിഐഎം കേരളത്തെ തീവ്രവാദ ഹബാക്കി മാറ്റുകയാണെന്ന് ബിജെ പി ദേശീയ നിർവ്വാഹക സമിതി അംഗവും മുൻമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു.

വടക്കൻ കേരളത്തിൽ ഉൾപ്പെടെ ബിജെപി ചരിത്രം കുറിക്കുകയാണ്. മോഡിയുടെ വികസന സങ്കൽപ്പത്തിലൂടെ കേരളത്തിൽ അഞ്ച് സീറ്റുകൾ നേടും. വടകരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സ്ഥാനാർത്ഥി ശൈലജയ്ക്കൊപ്പം ബോംബ് നിർമ്മാതാവ് നിൽക്കുന്ന ഫോട്ടോ മൊബൈൽ ഫോണിൽ ഉയർത്തി കാണിച്ച അദ്ദേഹം സി പി ഐ എം കേരളത്തെ തീവ്രവാദികളുടെ ഹബാക്കി മാറ്റുകയാണെന്ന് ആരോപിച്ചു. കോൺഗ്രസ് എസ്ടിപിഐ പിന്തുണ നേടിയതോടെ അവരും തീവ്രവാദത്തെ പ്രോസാഹിപ്പിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ എന്തിനാണ് ബോംബ് ഫാക്റ്ററികൾ തുറക്കുന്നത്. ബോംബ് പൊട്ടി മരിച്ചവർ ഇരകളല്ല , തീവ്രദികളാണ്. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തു. മോദി സർക്കാർ സമാധാനം ആഗ്രഹിക്കുന്നു.

അഞ്ച് മുതൽ രണ്ടക്ക സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. എന്തിന് തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കണം.

ഇക്കാര്യത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പരാതി നൽകി കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. വടകര ലോക സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കെ.പി ശ്രീഷൻ, എൻ ഹരിദാസൻ , എം മോഹനൻ, പി വിജയബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197793/cpim-turning-kerala-terrorist-hub-prakashjavadekar)