---
title: "കെ.റെയില്‍ പദ്ധതി; ആശങ്ക  പരിഹരിക്കണമെന്ന് മനയത്ത് ചന്ദ്രന്‍ "
english_title: " K Rail Project; Manayath Chandran wants concerns resolved"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19782/k-rail-project-manayath-chandran-wants-concerns-resolved"
published_at: "2022-01-08T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d937ce7eb8b_ljd pphoto .jpg"
keywords: []
---

# കെ.റെയില്‍ പദ്ധതി; ആശങ്ക  പരിഹരിക്കണമെന്ന് മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** വടകര: കെ.റെയില്‍ പദ്ധതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

## Article Content

വടകര: കെ.റെയില്‍ പദ്ധതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

കേരളത്തെ രണ്ടായി പിളര്‍ക്കുമെന്നും, കുന്നുകള്‍, പുഴകള്‍, നെല്‍വയലുകള്‍ നശിപ്പിക്കുമെന്നുമൊക്കെ ജനങ്ങള്‍ ആശങ്കയിലാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത്, പാരിസ്ഥിതികാഘാതമില്ലാതെ പദ്ധതി നടപ്പിലാക്കണമെന്നതാണ് ജനഹിതം.

എല്‍ .ജെ.ഡി വടകര മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, മേല്‍കമ്മിറ്റി അംഗങ്ങള്‍, സഹ സംഘടന മണ്ഡലം പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം .

മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ എം.കെ.ഭാസ്‌കരന്‍, ഇ.പി.ദാമോദരന്‍ മാസ്റ്റര്‍, എsയത്ത് ശ്രീധരന്‍, ഏ.ടി.ശ്രീധരന്‍, വിമലകളത്തില്‍, പി.പി.രാജന്‍, സി.പി.രാജന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.പ്രദീപ് കുമാര്‍, വി.പി.നാണു, കെ.എം നാരായണന്‍, കെ.പ്രശാന്ത്, സി.കുമാരന്‍, അഡ്വ ബൈജു രാഘവന്‍,എന്‍.കെ.അജിത്കുമാര്‍, കെ.രവീന്ദ്രന്‍, കെ.കെ.വനജ, എം.സതി, പി.വി സുനീഷ്, രാജന്‍ പറമ്പത്ത്, എന്നിവര്‍ സംസാരിച്ചു, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19782/k-rail-project-manayath-chandran-wants-concerns-resolved)