---
title: "#mukaliunderpass|മുക്കാളി അടിപ്പാത പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് സമര പോരാളികൾ ഒത്ത് ചേർന്നു "
english_title: "#strugglers #joined #forces #fiftieth #Mukali #Underpass #agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197910/strugglers-joined-forces-fiftieth-mukali-underpass-agitation"
published_at: "2024-04-09T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66156deb7dcb0_rama.jpg"
keywords: []
---

# #mukaliunderpass|മുക്കാളി അടിപ്പാത പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് സമര പോരാളികൾ ഒത്ത് ചേർന്നു 

> **Lead Summary:** വടകര: (**vatakaranews.in**)ദേശീയ പാതയിൽ മുക്കാളി ടൗണിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് കടന്നു,

## Article Content

വടകര: (**vatakaranews.in**)ദേശീയ പാതയിൽ മുക്കാളി ടൗണിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് കടന്നു,

ഇതിൻ്റെ ഭാഗമായി ജനപ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ യുവജനസംഘടനകൾ, വ്യാപാര സംഘടനകൾ, കുടുംബശ്രീ, റസിഡൻസി പ്രവർത്തകർ,സമര പോരാളികൾ എന്നിവർ ഒത്ത് ചേർന്ന ചടങ്ങ് കെ.കെ രമഎം എൽ എ ഉദ്ഘാടനം ചെയ്തു.

ദേശീയപാത പദ്ധതി നിർമ്മാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഡിപിആർ പുറത്ത് വിടാൻ പോലും തയ്യാറാകുന്നില്ല.

ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. പി.പി. ശ്രീധരൻ അദ്ധ്യക്ഷം വഹിച്ചു. കെ.പി. ജയകുമാർ, എ ടി ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി എം പി ബാബു റീന രയരോത്ത്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല പി.കെ.സാവി(തി , യുഎ

റഹീം,പി.എം. അശോകൻ , കെ.എ. സുരേന്ദ്രൻ, ഹാരിസ് മുക്കാളി, ഷംസീർ ചോമ്പാല, രാജേന്ദ്രൻ അനുപമ,കെ.കെ.രാജൻ എന്നിവർ സംസാരിച്ചു. പടം മുക്കാളി അടിപ്പാത സമരംഅമ്പതാം ദിവസം കെ.കെ.രമ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197910/strugglers-joined-forces-fiftieth-mukali-underpass-agitation)