---
title: "തീര തണല്‍ പദ്ധതി; അഴിയൂരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "theera thanal  Project; A training program was organized in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19796/theera-thanal-project-a-training-program-was-organized-in-azhiyur"
published_at: "2022-01-08T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d93fe3061a1_theera thanal project.jpg"
keywords: []
---

# തീര തണല്‍ പദ്ധതി; അഴിയൂരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന തീര തണല്‍ പദ്ധതിയുടെ ഭാഗമായുള്ള തീരമിത്രങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പരിശീലനത്തിന് നേതൃത്വം നല്‍കി.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന തീര തണല്‍ പദ്ധതിയുടെ ഭാഗമായുള്ള തീരമിത്രങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പരിശീലനത്തിന് നേതൃത്വം നല്‍കി.

പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളായ ഒന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച്, പതിനാറ്, പതിനെട്ട് വാര്‍ഡുകളില്‍ നിന്നുമുള്ള രണ്ട് വീതം തീരമിത്രങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി തീരദേശ വാര്‍ഡുകളില്‍ മൂവായിരത്തോളം വീടുകളില്‍ തീരദേശ സംരക്ഷണവും ജൈവ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്യും.കൂടാതെ അന്‍പത് വീടുകള്‍ കേന്ദ്രീകരിച്ച് തീരദേശത്ത് കമ്മ്യൂണിറ്റി പരിശീലനം സംഘടിപ്പിക്കും.

മുഴുവന്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ചെടികള്‍ വെച്ച് പിടിപ്പിക്കും.പോലീസ് സഹായത്തോടെ തീരപ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ ഇടപെടലുകള്‍ പദ്ധതിയുടെ ഭാഗമായി നടത്തും.

നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജനുവരി 16 ന് വാര്‍ഡ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയുടെ സഹായത്തോടുകൂടി പൊതുസ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. ജനപ്രതിനിധികളായ കെ ലീല, പി കെ പ്രീത, കവിത അനില്‍ കുമാര്‍, സാലിം പുനത്തില്‍, സീനത്ത് ബഷീര്‍ ,പ്രൊജക്ട് അസിസ്റ്റന്റ് കെ കെ സഫീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19796/theera-thanal-project-a-training-program-was-organized-in-azhiyur)