---
title: "#shafiparampil|പെരുന്നാൾ ദിനത്തിൽ വടകരയുടെ സ്നേഹം ഏറ്റുവാങ്ങി ഷാഫി പറമ്പിൽ "
english_title: "#Shafi #received #Vadakara #love #day  #festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198089/shafi-received-vadakara-lovee-day-festival"
published_at: "2024-04-10T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616985cd9498_shafi_2.jpg"
keywords: []
---

# #shafiparampil|പെരുന്നാൾ ദിനത്തിൽ വടകരയുടെ സ്നേഹം ഏറ്റുവാങ്ങി ഷാഫി പറമ്പിൽ 

> **Lead Summary:**  വടകര : (**truevisionnews.com**)ചെറിയ പെരുന്നാൾ ദിനത്തിൽ വടകരക്കാരുടെ സ്നേഹവും ആതിഥ്യവും ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പിറന്ന നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന ആദ്യ പെരുന്നാളാണ് ഷാഫിയെ സംബന്ധിച്ച് ഇത്.

## Article Content

 വടകര : (**truevisionnews.com**)ചെറിയ പെരുന്നാൾ ദിനത്തിൽ വടകരക്കാരുടെ സ്നേഹവും ആതിഥ്യവും ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. പിറന്ന നാട്ടിൽനിന്ന് വിട്ടുനിൽക്കുന്ന ആദ്യ പെരുന്നാളാണ് ഷാഫിയെ സംബന്ധിച്ച് ഇത്.

എന്നാൽ വടകരക്കാരുടെ സ്നേഹത്തിനു മുന്നിൽ മറ്റൊരു നാട്ടിലാണെന്ന തോന്നലുണ്ടായില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാവിലെ ഏഴരയോടെ തലശേരി സ്റ്റേഡിയം പള്ളി ഈദ്ഗാഹിലാണ് ഷാഫി പറമ്പിൽ പങ്കെടുത്തത്.

പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികൾക്ക് ആശംസകൾ നേർന്ന് കുറച്ചു സമയം ഈദ്ഗാഹ് പരിസരത്ത് ചെലവഴിച്ചു. ശേഷം തലശേരിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ഉച്ചയോടെ കുറ്റ്യാടി ദേവർകോവിൽ അറയിൽ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ഉത്സവ പരിപാടികളിൽ പങ്കാളിയായി. ഭാരവാഹികൾക്കും നാട്ടുകാർക്കുമൊപ്പം കുറച്ചു സമയം ചെലവഴിച്ചു. രാത്രി വടകര താഴങ്ങാടിയിൽ ഈദ് നൈറ്റ് പരിപാടിയിൽ സ്ഥാനാർത്ഥി പങ്കാളിയായി.

പെരുന്നാൾ ദിനത്തിൽ വടകരയുടെ ആതിഥ്യവും സ്നേഹവും ഏറെ ആഹ്ലാദം നൽകിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198089/shafi-received-vadakara-lovee-day-festival)