---
title: "#postalballots|തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് തപാൽ ബാലറ്റിനുള്ള അപേക്ഷകൾ 13 വരെ നൽകാം"
english_title: "#election #duty #submit #applications #postalballots #13"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198111/election-duty-submit-applications-postalballots-13"
published_at: "2024-04-10T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616aa96c442b_postal_vote.jpg"
keywords: []
---

# #postalballots|തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് തപാൽ ബാലറ്റിനുള്ള അപേക്ഷകൾ 13 വരെ നൽകാം

> **Lead Summary:**  വടകര: **(truevisionnews.com**)ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം 12 A യിൽ അപേക്ഷ നൽകുന്നത് ഏപ്രിൽ 13 വരെ നീട്ടി.

## Article Content

 വടകര: **(truevisionnews.com**)ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം 12 A യിൽ അപേക്ഷ നൽകുന്നത് ഏപ്രിൽ 13 വരെ നീട്ടി.

നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം 15 സ്ഥലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ നൽകാമെന്ന് ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198111/election-duty-submit-applications-postalballots-13)