---
title: "#kkshailaja|അച്ഛാ ആരാണീ ... ശൈലജ ടീച്ചർ ; ശൈലജ ടീച്ചർക്ക് വേണ്ടി പ്രചരണം നടത്തി സഹോദരിമ്മാർ"
english_title: "#ShailajaTeacher   #sisters #campaigned #Shailaja teacher"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198132/shailajateacher-sisters-campaigned-shailaja-teacher"
published_at: "2024-04-10T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616ca4dd92b6_shailaja_song.jpg"
keywords: []
---

# #kkshailaja|അച്ഛാ ആരാണീ ... ശൈലജ ടീച്ചർ ; ശൈലജ ടീച്ചർക്ക് വേണ്ടി പ്രചരണം നടത്തി സഹോദരിമ്മാർ

> **Lead Summary:** >  വടകര : (**vatakaranews.in)**വടകര ഇത്തവണ തിരിച്ച് പിടിക്കുമെന്ന ആവേശത്തിലാണ് " അച്ഛാ ആരാണീ ശൈലജ ടീച്ചർ " എന്ന പ്രചരണ ഗാനം ആലപിച്ച നിവേദ്യയും അനൗൺസ്മെൻ്റ് നിർവഹിച്ച സഹോദരി ദിയയും.

## Article Content

>  വടകര : (**vatakaranews.in)**വടകര ഇത്തവണ തിരിച്ച് പിടിക്കുമെന്ന ആവേശത്തിലാണ് " അച്ഛാ ആരാണീ ശൈലജ ടീച്ചർ " എന്ന പ്രചരണ ഗാനം ആലപിച്ച നിവേദ്യയും അനൗൺസ്മെൻ്റ് നിർവഹിച്ച സഹോദരി ദിയയും.

വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്ക് വേണ്ടി ഏറാമല ആർ ജെഡി പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ പ്രചരണ ഗാനം സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.

കേരളം നെഞ്ചിലേറ്റിയ ടീച്ചറമ്മയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രചരണ വേദികളിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികളായ ദിയയും നിവേദ്യയും . കുറിഞ്ഞാലിയോട്ട് സ്വശേദിനിയായ ദിയ ബിജു എന്ന ദിയ മോൾ നേരത്തെ തന്നെ തെരത്തെടുപ്പ് പ്രചരാണ രംഗത്ത് സജീവമായിരുന്നു.

ഒട്ടേറെ സ്ഥാനാർത്ഥികളുടെ തെരത്തെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി അനൗൺസ്മെൻ്റിലൂടെയും പാട്ടുകളിലൂടെയും ഈ കൊച്ചു മിടുക്കി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർ ജെ ഡി പ്രാദേശിക നേതാവ് എം എം ബിജുവിൻ്റെയും രമിനയുടേയും മകളാണ് ദിയ.

അച്ഛൻ്റെ വഴിയിലൂടെ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ട ദിയ ബാല ജനതയിലൂടെ പൊതു രംഗത്ത് സജീവമാവുകയായിരുന്നു. വടകര സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ ബാല ജനത ജില്ലാ പ്രസിഡൻ്റാണ്.

പൊതു പ്രവർത്തനത്തിൻ്റെ ഭാഗമായി ബിജു അനൗൺസറായി പോകാറുണ്ടായിരുന്നു. അച്ഛനൊപ്പം മൈക്ക് പിടിച്ച് കൊണ്ടായിരുന്നു ദിയയുടെ തുടക്കം. ദിയക്ക് ശേഷം ഇളയ മകൾ നിവേദ്യയും ചേച്ചിക്കൊപ്പം പ്രചരണ രംഗത്തേക്ക് കാലെടുത്തു വച്ചു. ശൈലജ ടീച്ചർക്ക് വേണ്ടി തയ്യാറാക്കിയ ഗാനം ആലപിച്ചത് നിവേദ്യയാണ്.

ദിയ ബിജു പ്രശാന്ത് വടകരയോടൊപ്പം അനൗൺസ്മെൻ്റും നിർവഹിച്ചു. മയ്യന്നൂർ എം സി എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198132/shailajateacher-sisters-campaigned-shailaja-teacher)