---
title: "സൈക്യാട്രിക് നഴ്‌സിംഗ്  ഡിപ്ലോമ ; ജനുവരി 31 വരെ അപേക്ഷിക്കാം"
english_title: " Diploma in Psychiatric Nursing; You can apply till January 31"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19817/diploma-in-psychiatric-nursing-you-can-apply-till-january-31"
published_at: "2022-01-08T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d95be68713f_NURSE .jpg"
keywords: []
---

# സൈക്യാട്രിക് നഴ്‌സിംഗ്  ഡിപ്ലോമ ; ജനുവരി 31 വരെ അപേക്ഷിക്കാം

> **Lead Summary:** കോഴിക്കോട് : ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

## Article Content

കോഴിക്കോട് : ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

യോഗ്യത: ജനറല്‍ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷാ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9745156700.

ഐ.എച്ച്.ആര്‍.ഡി. : സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ് കോഴ്‌സ് റഗുലര്‍ 2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ സപ്ലിമെന്ററി 2020 സ്‌കീം) പരീക്ഷകള്‍ 2022 ജനുവരി മാസത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ ഫൈന്‍ കൂടാതെയും 15 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള അപേക്ഷാ ഫോം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19817/diploma-in-psychiatric-nursing-you-can-apply-till-january-31)