---
title: "#dead|ദുരൂഹ സാഹചര്യത്തിൽ വടകര ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ"
english_title: "#mysterious #situation,#two #youths #Vadakara #Onchiyat  #found #dead  #field"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198360/mysterious-situationtwo-youths-vadakara-onchiyat-found-dead-field"
published_at: "2024-04-12T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618bf72ca08a_vadakra_death.jpeg"
keywords: []
---

# #dead|ദുരൂഹ സാഹചര്യത്തിൽ വടകര ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ

> **Lead Summary:** വടകര : ദുരൂഹ സാഹചര്യത്തിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ.

## Article Content

വടകര : ദുരൂഹ സാഹചര്യത്തിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ.

ഒപ്പമുണ്ടായിരുന്നു മറ്റൊരു  യുവാവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹം കണ്ടെത്തിയത്.

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൻ ദീപ് (30) കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ് അക്ഷയ് (21) മാണ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. 

ചെറുതുരുത്തി ശ്രീരാജ് (28) നെയാണ് രക്ഷപ്പെടുത്തിയത് . ലഹരി അമിതമായി കുത്തിവെച്ചതായി സംശയിക്കുന്നു

യുവാക്കളെ കാണാതായതിനെ തുടർന്ന് ഇന്ന് രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൊബൈൽ ടവറിന് സമീപത്തെ പറമ്പിൽ മൃതദ്ദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198360/mysterious-situationtwo-youths-vadakara-onchiyat-found-dead-field)