---
title: "#vadakaradeath|ഒഞ്ചിയത്ത് യുവാക്കളുടെ മരണം; ദുരൂഹതയുടെ ചുരുളഴിയുന്നു"
english_title: " #death  #young #man; #Unraveling #mystery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198366/death-young-man-unraveling-mystery"
published_at: "2024-04-12T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618c46c169e6_vadakara_death_2.jpeg"
keywords: []
---

# #vadakaradeath|ഒഞ്ചിയത്ത് യുവാക്കളുടെ മരണം; ദുരൂഹതയുടെ ചുരുളഴിയുന്നു

> **Lead Summary:**  വടകര : (** vadakaranews.in**)വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിയുന്നു.

## Article Content

 വടകര : (** vadakaranews.in**)വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിയുന്നു.

അമിതമായി മയക്ക് മരുന്ന് കുത്തിവെച്ചതാണോ മരണ കാരണം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിയമനം. മൃതദ്ദേഹം കണ്ടെത്തിയ വിജനമായ പറമ്പിൽ നിന്ന് ഉപയോഗിച്ച സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ അവശനിലയിൽ കണ്ടെത്തിയ ഒരാളെ രക്ഷപ്പെടുത്തി. നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹം കണ്ടെത്തിയത്.

ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൻദീപ് (30) കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ് അക്ഷയ് (21) മാണ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചെറുതുരുത്തി ശ്രീരാജ് (28) നെയാണ് രക്ഷപ്പെടുത്തിയത് . ലഹരി അമിതമായി കുത്തിവെച്ചതായി സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198366/death-young-man-unraveling-mystery)