---
title: "ന്യൂനപക്ഷവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നത്  വ്യാമോഹം മാത്രം : പാറക്കല്‍ അബ്ദുള്ള"
english_title: "Inauguration of the campaign march organized by the Muslim League Vadakara Constituency Committee at Poozhithala Branch to promote the Muslim League Vadakara Constituency Conference."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19844/inauguration-of-the-campaign-march-organized-by-the-muslim-league-vadakara-constituency-committee-at-poozhithala-branch-to-promote-the-muslim-league-vadakara-constituency-conference"
published_at: "2022-01-08T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d977c483398_MUSLIM LEEGU PHOTO .jpg"
keywords: []
---

# ന്യൂനപക്ഷവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നത്  വ്യാമോഹം മാത്രം : പാറക്കല്‍ അബ്ദുള്ള

> **Lead Summary:** വടകര :ന്യൂനപക്ഷവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നത് ഇടത്പക്ഷ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷറര്‍ പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ധ്വംസനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ ജനുവരി 12,13,14 തീയതികളില്‍ നടക്കുന്ന മുസ്ലിം ലീഗ് വടകര മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ പൂഴിത്തല ശാഖയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര :ന്യൂനപക്ഷവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നത് ഇടത്പക്ഷ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷറര്‍ പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ധ്വംസനത്തിനെതിരെ ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ ജനുവരി 12,13,14 തീയതികളില്‍ നടക്കുന്ന മുസ്ലിം ലീഗ് വടകര മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മുസ്ലിം ലീഗ് വടകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥ പൂഴിത്തല ശാഖയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ ധ്വംസനത്തിനും വിവേചനത്തിനുമെതിരെ ജനകീയ പ്രതിരോധം തീര്‍ത്തു കൊണ്ടുള്ള പോരാട്ടത്തിന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇസ്മായില്‍ ഹാജി അജ്മാന്‍ അധ്യക്ഷത വഹിച്ചു. എം സി വടകര മുഖ്യപ്രഭാഷണം നടത്തി.

ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എന്‍ പി അബ്ദുള്ള ഹാജി, പി എം മുസ്തഫ മാസ്റ്റര്‍, അന്‍വര്‍ ഹാജി, ശംസുദ്ധീന്‍ കൈനാട്ടി, അഫ്‌നാസ് ചോറോട്,ഒ കെ ഇബ്രാഹിം, ടി ഹാഷിം,സനീദ് എ വി, അന്‍സീര്‍ പനോളി, യു.അഷ്‌റഫ് മാസ്റ്റര്‍, പി ഇസ്മായില്‍ മാസ്റ്റര്‍,ഹാരിസ് മുക്കാളി,ഫസല്‍ തങ്ങള്‍ ടി പി, കാസിം നെല്ലോളി,ആയിഷ ഉമ്മര്‍,എം ടി അബ്ദുസ്സലാം,സഫീര്‍ കെ കെ,പി കെ മുജീബ് റഹ്മാന്‍,അസ്‌ലം വള്ളിക്കാട്,ടി സി എച്ച് അബൂബക്കര്‍ ഹാജി,മുസ്തഫ കല്ലാമല, എന്നിവര്‍ സംസാരിച്ചു.

അഴിയൂര്‍ പഞ്ചായത്തിലെ വിവിധ ശാഖകളില്‍ ല്‍ നടന്ന സ്വീകരണ പരിപാടിയില്‍ ശുഐബ് കുന്നത്ത്, യൂസഫ് മമ്മാലിക്കണ്ടി,എം ഫൈസല്‍,പി ടി കെ നവാസ്,അഷ്‌റഫ് കോറോത്ത്, കാസിം പി കെ, കടവില്‍ അബൂബക്കര്‍, സി കെ സാജിദ് മാസ്റ്റര്‍, റഹീം പുഴക്കല്‍ പറമ്പത്ത്, സഫീര്‍ വി കെ, വി പി മഹമൂദ് ഹാജി, ശ്യാമള കൃഷ്ണാര്‍പ്പിതം, ഖാദര്‍ ഏറാമല, ഇബ്രാഹിം എന്‍, അസീസ് എ കെ ഒഞ്ചിയം പഞ്ചായത്ത് ലെ ശാഖകളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സഫീര്‍ മാളിയേക്കല്‍, മഹമൂദ്, ശുഐബ് സി കെ, സയ്യിദ് ഉമ്മര്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19844/inauguration-of-the-campaign-march-organized-by-the-muslim-league-vadakara-constituency-committee-at-poozhithala-branch-to-promote-the-muslim-league-vadakara-constituency-conference)