അഴിയൂർ : (vadakaranews.in) ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിണറായി വിജയൻ്റെ ഒത്താശയോടെയാണ് പാനൂരിലെ ബോംബ് നിർമ്മാണം നടന്നതെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് എം എൽ എ പറഞ്ഞു.
ചോമ്പാൽ കാപ്പുഴക്കൽ മേഖല യു ഡി എഫ് - ആർ.എം.പി. കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ പാർട്ടിയാണ് സിപിഎം.
സമാധാനത്തിന് എന്നും മുന്നിൽ നിന്ന വടകര മേഖലയെ അക്രമത്തിലൂടെ തകർക്കുന്നതിനെതിരെ ജനം വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വലുള്ള മുന്നണി മത്സരിക്കുന്നത് എന്നാൽ സി പി എം സ്വന്തം ചിഹ്നം സംരക്ഷിക്കാനുമാണ്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വി എം ചന്ദ്രൻ കോട്ടയിൽ രാധാകൃഷ്ണൻ, പി.ബാബുരാജ്,, യു എ റഹിം, , പ്രദീപ് ചോമ്പാല, വി പി. പ്രകാശൻ കെ. അൻവർഹാജി,
ടി.സി.രാമചന്ദ്രൻ, ജിതേഷ് മുതുകാട് . വി കെ അനിൽകുമാർ, കെ പി രവീന്ദ്രൻ, കെ പി. ചെറിയ കോയതങ്ങൾ ഷോണപുരുഷോത്തമൻ സംസാരിച്ചു.
#Bomb #making #Panoor #connivance #PinarayiVijayan #TSiddique