---
title: "കെ റെയില്‍ വേണ്ട കേരളം മതി  കുഞ്ഞിപ്പള്ളിയില്‍ 16 ന് ജനകീയ കൂട്ടായ്മ "
english_title: "anti k rail protset - Udf - RMP alliance "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19855/anti-k-rail-protset-udf-rmp-alliance"
published_at: "2022-01-08T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d988190c3ba_udf - RMP photo.jpg"
keywords: []
---

# കെ റെയില്‍ വേണ്ട കേരളം മതി  കുഞ്ഞിപ്പള്ളിയില്‍ 16 ന് ജനകീയ കൂട്ടായ്മ 

> **Lead Summary:** **വടകര : **വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 16 ന് അഴിയൂര്‍ പഞ്ചായത്ത് യു ഡി എഫ് ആര്‍എം പി ഐ ജനകീയ പ്രതിരോധ സമിതി നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ നടത്താന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**വടകര : **വടകര മേഖലയില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 16 ന് അഴിയൂര്‍ പഞ്ചായത്ത് യു ഡി എഫ് ആര്‍എം പി ഐ ജനകീയ പ്രതിരോധ സമിതി നേതൃത്വത്തില്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ നടത്താന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

യൂണിറ്റ് തല പ്രതിരോധ സമിതി രൂപികരിക്കും. കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രതിരോധ സമിതി പഞ്ചായത്ത് ചെയര്‍മാന്‍ ഇസ്മായില്‍ ഹാജി അജ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി.പ്രകാശന്‍, വി കെ അനില്‍കുമാര്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ. അന്‍വര്‍ ഹാജി, ഹാരിസ് മുക്കാളി, സി. സുഗതന്‍, കവിത അനില്‍കുമാര്‍,അനുഷ ആനന്ദസദനം, എം.ഇസ്മായില്‍, കെ.പി. വിജയന്‍ ,കെ പി രവീന്ദ്രന്‍, ശ്രീജേഷ് , സോമന്‍ കൊളരാട്, നസീര്‍ വീരോളി , ഷോന പുരുഷു | പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19855/anti-k-rail-protset-udf-rmp-alliance)