---
title: "#JohnBrittas |വികസന സംവാദം; ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ"
english_title: "#Development #Debate #Debate #led #JohnBrittasMP #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198570/development-debate-debate-led-johnbrittasmp-tomorrow-vadakara"
published_at: "2024-04-13T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a2edecba9b_johnbrittas.jpg"
keywords: []
---

# #JohnBrittas |വികസന സംവാദം; ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ

> **Lead Summary:** ** വടകര : ** ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ.

## Article Content

** വടകര : ** ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദം നാളെ വടകരയിൽ.

വടകര പാർലിമെന്റ് മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വികസന സംവാദം സംഘടിപ്പിക്കുന്നു.

ജോൺ ബ്രിട്ടാസ് എം പി നയിക്കുന്ന സംവാദത്തിൽ വടകര പാർലിമെന്റ് മണ്ഡലത്തിലെ എം എൽ എ മാരും ജില്ലാ ബ്ലോക്ക്‌ മുൻസിപ്പൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന സംവാദത്തിൽ വാണിജ്യ വ്യവസായ സഹകരണ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും എൽ ഡി എഫ് വടകര പാർലിമെന്റ് കമ്മറ്റി സെക്രട്ടറി വത്സൻ പനോളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198570/development-debate-debate-led-johnbrittasmp-tomorrow-vadakara)