---
title: "#AntiDrug | കുന്നുമ്മക്കരയിൽ ലഹരി വിരുദ്ധ ജനകീയ കമ്മറ്റി രൂപികരിച്ചു "
english_title: "#An #AntiDrug #People #Committee #formed #Kunummakkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198764/an-antidrug-people-committee-formed-kunummakkara"
published_at: "2024-04-14T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661be06292d27_vatakara.jpg"
keywords: []
---

# #AntiDrug | കുന്നുമ്മക്കരയിൽ ലഹരി വിരുദ്ധ ജനകീയ കമ്മറ്റി രൂപികരിച്ചു 

> **Lead Summary:** **ഏറാമല :** കുന്നുമ്മക്കരയിൽ ലഹരിയുടെ അമിത ഉപയോഗം കാരണം രണ്ട് യുവാക്കൾ മരണമടഞ്ഞ സാഹചര്യത്തിൽ കുന്നുമ്മക്കര പ്രദേശത്തെ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ , യുവജന സംഘടനകൾ സാംസ്കാരിക പ്രവർത്തകർ , ക്ലബുകൾ ,പോലീസ്, എക്സ് സൈസ് എന്നിവരുടെ യോഗം വിളിച്ച് ചേർത്ത് ജനികീയ സമിതി രൂപീകരിച്ചു.

## Article Content

**ഏറാമല :** കുന്നുമ്മക്കരയിൽ ലഹരിയുടെ അമിത ഉപയോഗം കാരണം രണ്ട് യുവാക്കൾ മരണമടഞ്ഞ സാഹചര്യത്തിൽ കുന്നുമ്മക്കര പ്രദേശത്തെ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ , യുവജന സംഘടനകൾ സാംസ്കാരിക പ്രവർത്തകർ , ക്ലബുകൾ ,പോലീസ്, എക്സ് സൈസ് എന്നിവരുടെ യോഗം വിളിച്ച് ചേർത്ത് ജനികീയ സമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിപുലമായ കൺവൻഷൻ വിളിച്ചു ചേർക്കാനും യുവജന സംഘടനകൾ, കുടുംബശ്രീ, എന്നിവരെ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ രൂപീകരിക്കാനും പോലീസ്, എക്സൈസ് ടീമിനോടൊപ്പം RRT ടീം കൂടെ രൂപീകരിച്ച് പ്രതിരോധം തീർക്കാനും തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.കെ. സന്തോഷ് കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പറമ്പത്ത് പ്രഭാകരൻ , ജസീല വി.കെ , പ്രസീത എം.പി,വാർഡ് മെമ്പർമാരായ കെ.ദീപ് രാജ് ,ടി.എൻ റഫീഖ്, ടി.കെ പ്രമോദ് , ഗിരിജ കളരിക്കുന്നുമ്മൽ, കെ.പി സിന്ധു കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ കെ.കെ അമ്മദ്, വി.കെ വിശ്വൻ മാസ്റ്റർ,എം.കെ രാഘവൻ മാഷ്, ഹരിദാസൻ ചിറ്റാക്കണ്ടി, കുറുന്താ രത്ത് രാജൻ,ടി.കെ സുരേന്ദൻ ,ടി.കെ സജീവൻ തുടങ്ങിയവരും, എടച്ചേരി Cl സുധീർ കല്ലൻ, എക്സൈസ് ഓഫീസർ ഷാബു എന്നിവർ സംസാരിച്ചു.

യോഗത്തിൽ ജി.രതീഷ് കൺവീനറായും ടി.കെ. രാമകൃഷ്ണൻ ചെയർമാനായും 30 അംഗ കമ്മറ്റി രൂപികരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198764/an-antidrug-people-committee-formed-kunummakkara)