---
title: "#Protest |പ്രതിഷേധ സായാഹ്നം നാളെ; ചിറയിൽ പീടികയിലെ അക്രമം;പ്രതികൾക്കെതിരെ സത്വര നടപടി വേണം"
english_title: "#Protest #evening #tomorrow  #Chirail peedika #violence  #immediate #action #against  #accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198879/protest-evening-tomorrow-chirail-peedika-violence-immediate-action-against-accused"
published_at: "2024-04-15T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cdeffc6642_protest.jpg"
keywords: []
---

# #Protest |പ്രതിഷേധ സായാഹ്നം നാളെ; ചിറയിൽ പീടികയിലെ അക്രമം;പ്രതികൾക്കെതിരെ സത്വര നടപടി വേണം

> **Lead Summary:**  അഴിയൂർ :(**vadakaranews.in**) ചിറയിൽ പീടികയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് ആർഎംപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ പ്രതികൾക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് യു ഡി എഫ് - ആർ എം പി ജനകീയ മുന്നണിയോഗം ആവശ്യപ്പെട്ടു.

## Article Content

 അഴിയൂർ :(**vadakaranews.in**) ചിറയിൽ പീടികയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് ആർഎംപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ പ്രതികൾക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് യു ഡി എഫ് - ആർ എം പി ജനകീയ മുന്നണിയോഗം ആവശ്യപ്പെട്ടു.

അക്രമി സംഘത്തിൻ്റെ കലാപ നീക്കത്തിൽ പ്രതിഷേധിച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് ചിറയിൽ പീടിക കേന്ദ്രീകരിച്ച് പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിക്കും.

പ്രതിഷേധപരിപാടി പി സി. വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വടകരയിൽ അടിയന്തരയോഗം ചേർന്നതിന് പിന്നാലെയാണ് അക്രമ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

പരാജയം മുന്നിൽ കണ്ട് കൊണ്ടുള്ള തെരഞ്ഞെടുപ്പ് അട്ടിമറിശ്രമമാണെന്ന് ആരോപിച്ചു യോഗത്തിൽ കെ.അൻവർ ഹാജി അദ്ധ്യക്ഷതവഹിച്ചു.

കെ.കെ.രമ എം എൽ എ, എൻ വേണു, കോട്ടയിൽ രാധാകൃഷ്ണൻ എൻ പി അബ്ദുള്ള ഹാജി, കുളങ്ങരചന്ദ്രൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല ടി സി രാമചന്ദ്രൻ , ഇ.ടിഅയൂബ് ,യു എ റഹിം, കെ പി രവീന്ദ്രൻ, വിപി പ്രകാശൻ ഹാരിസ് മുക്കാളി, കാസിം നെല്ലോളി , സോമൻ കൊളരാട്, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198879/protest-evening-tomorrow-chirail-peedika-violence-immediate-action-against-accused)