---
title: "#PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ് "
english_title: " #afraid #talk   #politics #make #false #allegations  #PCVishnuNath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199280/afraid-talk-politics-make-false-allegations-pcvishnunath"
published_at: "2024-04-17T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f5c26ac6f4_vishnunath.jpg"
keywords: []
---

# #PCVishnuNath|രാഷ്ട്രീയം പറയാൻ ഭയമുള്ളവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: പി.സി വിഷ്ണുനാഥ് 

> **Lead Summary:** ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽ എ പറഞ്ഞു.

## Article Content

ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎൽ എ പറഞ്ഞു.

മത ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള അവസാനത്തെ പോരാട്ടമാണിത്. അംബേദ്കറുടെ ഭരണഘടന പോലും മാറ്റാൻ ബി ജെ പി നീക്കം തുടങ്ങിയ സാഹചര്യത്തിൽ സ്വന്തം ചിഹ്നം സംരക്ഷിക്കാനുള്ള സി പി എം ശ്രമം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചിറയിൽ പീടികയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിനിടയിൽ ആർഎംപി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ സി പി എം ക്രിമിനൽ സംഘങ്ങൾക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് യു ഡി എഫ് - ആർ എം പി നടത്തിയ ജനകീയ മുന്നണി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതിരിക്കാൻ ഷാഫി പറമ്പിലിനെതിരെ വ്യാജആരോപണങ്ങൾ അഴിച്ച് വിടുകയാണ്. ഇതിനെതിരെ ജനം പ്രതികരിക്കും. ചെയർമാൻ കെ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

കെ.കെ.രമ എം എൽ എ, അൻസാർ തില്ലങ്കേരി, കോട്ടയിൽ രാധകൃഷ്ണൻ ,ടി സി രാമചന്ദ്രൻ, എൻ പി അബ്ദുള്ള ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി പ്രകാശൻ, പ്രഭാകരൻ പറമ്പത്ത്, കുളങ്ങര ചന്ദ്രൻ, വി കെ അനിൽ കുമാർ, ഒ.കെ. കുഞ്ഞബ്ദുള്ള, യുഎ റഹീം, പി കെ കോയ ,, ഫിറോസ് കാളാണ്ടി, സോമൻ കൊളരാട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199280/afraid-talk-politics-make-false-allegations-pcvishnunath)