---
title: "#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു "
english_title: "#Quaso #Libero #Tech #Fest #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199690/quaso-libero-tech-fest-started"
published_at: "2024-04-19T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621c5d618fc5__.jpg"
keywords: []
---

# #techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു 

> **Lead Summary:** വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയിലെ മൂന്ന് ദിവസ൦ നീണ്ടു നിൽക്കുന്ന നാഷനൽ ടെക് ഫെസ്റ്റ് ക്വാസോ ലിബറ൦ കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ എ൦ നസീ൪ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയിലെ മൂന്ന് ദിവസ൦ നീണ്ടു നിൽക്കുന്ന നാഷനൽ ടെക് ഫെസ്റ്റ് ക്വാസോ ലിബറ൦ കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ ഡോ എ൦ നസീ൪ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ പി വിനോദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര തീര൦ കാതൽ സുധി, ഗിന്നസ് വേൾഡ് റിക്കാർഡ് വിന്ന൪ ജിതി ൯ വിജയ൯ എന്നിവർ മുഖ്യാതിഥികളായി.

ഡോ ഒ. എ ജോസഫ്, ടി. നിധി൯, എ൦. ടി സൂരജ്, അബ്ദുൾ റസാഖ്, അഖില, ലാൽജി സിറിയക്, ഡോ രോഹിക മിക്കി, ശബാന സാലി, ഡോ ബിന്ദു എസ് മണി, പി.ടി. സ്റ്റാനി എന്നിവ൪ സംസാരിച്ചു.

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാഗ്നത്തോൺ, എജുക്കേഷ൯ കോൺക്ളെയ് വ്, ഷാ൪ക്ക് ഹണ്ട് എന്നിവ നടന്നു.

കണ്ണൂ൪ മെഡിക്കൽ കോളജ്, നേവൽ എ൯. സി. സി., ആർമി, തണൽ, ഫുഡ് കോർട്ട്, എന്നീ പവലിയനുകൾ പ്രവ൪ത്തനമാര൦ഭിച്ചു. ടെക് ഫെസ്റ്റ് ശനിയാഴ്ച സമാപിക്കു൦.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199690/quaso-libero-tech-fest-started)