---
title: "#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ "
english_title: "#Case   #throwing   #bomb #housewife #Two #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199766/case-throwing-bomb-housewife-two-arrested"
published_at: "2024-04-19T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6622106551a8c_arrest.jpg"
keywords: []
---

# #arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ 

> **Lead Summary:** വ​ട​ക​ര: **(vatakara.truevisionnews.com**)വീ​ട്ട​മ്മ​യെ ബോം​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

## Article Content

വ​ട​ക​ര: **(vatakara.truevisionnews.com**)വീ​ട്ട​മ്മ​യെ ബോം​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

ത​ല​ശ്ശേ​രി ക​തി​രൂ​ർ പൊ​ന്ന്യം തെ​ക്കേ ത​യ്യി​ൽ എം.​കെ. റം​ഷാ​ദ് (29), ത​ല​ശ്ശേ​രി പൊ​ന്ന്യം പു​ല​രി വാ​യ​ന​ശാ​ല​യി​ൽ പാ​റ​പ്പു​റ​ത്ത് ന​രോ​ൺ ഹൗ​സി​ൽ ഷം​ജി​ത്ത് (27) എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര സി.​ഐ ടി.​പി. സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ൾ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം ബ​ന്ധം ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റം​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

ഷം​ജി​ത്തി​നെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഗ​ണേ​ശ​ൻ, റി​നീ​ഷ് കൃ​ഷ്ണ, രാ​ജേ​ഷ്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജേ​ഷ്, ഷാ​ജി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199766/case-throwing-bomb-housewife-two-arrested)