---
title: "#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ"
english_title: "#Postal #voting   #essential #services #including #journalists  #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199862/postal-voting-essential-services-including-journalists-tomorrow"
published_at: "2024-04-19T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66228394a4fa9_vote.jpg"
keywords: []
---

# #postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

> **Lead Summary:** വടകര:**(vatakara.truevisionnews.com**) ജില്ലയിൽ തിരുവമ്പാടി ഉൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിന് ജില്ലയിൽ നാളെ (ഏപ്രിൽ 20) തുടക്കമാകും.

## Article Content

വടകര:**(vatakara.truevisionnews.com**) ജില്ലയിൽ തിരുവമ്പാടി ഉൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിന് ജില്ലയിൽ നാളെ (ഏപ്രിൽ 20) തുടക്കമാകും.

നേരത്തെ 12 ഡി ഫോമിൽ അപേക്ഷിച്ചവരിൽ അർഹരായ വോട്ടർമാർക്കാണ് ഏപ്രിൽ 20, 21, 22 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ തപാൽ വോട്ട് രേഖപ്പെടുത്താൻ അവസരം.

ജില്ലയിൽ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിൽ ഒന്ന് വീതം പോസ്റ്റൽ വോട്ടിങ്ങ് സെന്റർ (പിവിസി) സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ടവർക്ക് കോഴിക്കോട് കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിലും വടകര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ടവർക്ക് വടകര പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പിവിസികൾ ഒരുക്കിയിട്ടുള്ളത്.

വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉള്ളവർക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട്സ് ഹയർസെക്കൻഡറി സ്കൂളിലായിരിക്കും പോസ്റ്റൽ വോട്ടിംഗ് കേന്ദ്രം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199862/postal-voting-essential-services-including-journalists-tomorrow)