---
title: "#shihabalithangal|ഷാഫി പറമ്പില്‍ യുവത്വത്തിന്റെ പ്രതീകം, വടകര ഇത്തവണയും ചരിത്രമെഴുതും _പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍"
english_title: "#Symbol  #youth #ShafiPark #Vadakara #write #history #this #time #panakadSadikhali #Shihab #Thangal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200073/symbol-youth-shafipark-vadakara-write-history-this-time-panakadsadikhali-shihab-thangal"
published_at: "2024-04-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623eae000d64_thangal.jpg"
keywords: []
---

# #shihabalithangal|ഷാഫി പറമ്പില്‍ യുവത്വത്തിന്റെ പ്രതീകം, വടകര ഇത്തവണയും ചരിത്രമെഴുതും _പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

> **Lead Summary:** വടകര: (**vadakara.truevisionnews.com**)നിര്‍ണ്ണായകമായ പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ രാഷ്ട്രീയ ഉദ്ബുദ്ധത നേടിയ വടകരയിലെ വോട്ടര്‍മാര്‍ ഇത്തവണുയും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്ന് ശാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

## Article Content

വടകര: (**vadakara.truevisionnews.com**)നിര്‍ണ്ണായകമായ പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ രാഷ്ട്രീയ ഉദ്ബുദ്ധത നേടിയ വടകരയിലെ വോട്ടര്‍മാര്‍ ഇത്തവണുയും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്ന് ശാഫി പറമ്പിലിന്റെ വിജയം ഉറപ്പാക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അഴിയൂരില്‍ ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ്-ആര്‍.എം.പി.ഐ സംഘടിപ്പിച്ച തെരെഞ്ഞടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വീണ്ടെടുക്കുന്നനതിനുള്ള തെരെഞ്ഞെടുപ്പാണിത്.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തുക എന്നതാണ് ഓരോ ഇന്ത്യക്കരന്റെയും ആഗ്രഹം. എന്നാല്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. ഇതില്‍ നിന്നും ഒരു മാറ്റം ജനം ആഗ്രഹിക്കുകയാണ്. മാറ്റത്തിനുള്ള ഒരു അവസരമയി ഈ തെരെഞ്ഞെടുപ്പില്‍ സമ്മദിതാന അവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടകര ചരിത്രം സൃഷ്ടിച്ച മണ്ഡലമാണ്. പല പ്രതീക്ഷകളും അസ്തമിച്ച മണ്ഡലമാണ്. അതു പോലെ പല പ്രതീക്ഷകളും നാമ്പെടുത്ത മണ്ഡലവുമാണ്. കഴിഞ്ഞ തവണ കെ മുരളീധരന്‍ ചരിത്ര വിജയം നേടി. ആദ്ദേഹം വടകരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് വടകരയില്‍ യൂവത്വത്തിന്റെ പ്രതീകമായ ശാഫി പറമ്പിലിന്റെ രംഗ പ്രവേശനമുണ്ടാവുന്നത്. പതിനായിരങ്ങളാണ് അദ്ദേഹത്തെയും സ്വീകരിച്ചത്. മുരളീധരന് കിട്ടിയ സ്വീകാര്യത തന്നെ ശാഫി പറമ്പിലിനും ലഭിക്കും എന്ന കാര്യം സുനിശ്ചിതമാണ്. ചടങ്ങില്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ റസാക്ക് മാസ്റ്റര്‍ , ടി.ടി.ഇസ്മായില്‍, അഹമ്മദ് പുന്നക്കല്‍ , എസ്.പി.കുഞ്ഞമ്മദ്, എം.സി വടകര, കെ.എസ് ഹരിഹരന്‍ , പി.പി. ജാഫര്‍ , യു.എ.റഹീം, ആയിഷ ഉമ്മര്‍ ,എന്‍.പി.അബ്ദുള്ള ഹാജി, പി.ബാബുരാജ്, കാസിം നെല്ലോളി,പി.പി.ഇസ്മായില്‍, ചന്ദ്രന്‍ കുളങ്ങര, വി.വി. പ്രകാശന്‍ , ശ്യാമള ടി.പി. എന്നിവര്‍ സംസാരിച്ചു. കെ. അന്‍വര്‍ ഹാജി സ്വാഗതവും, ടി.സി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200073/symbol-youth-shafipark-vadakara-write-history-this-time-panakadsadikhali-shihab-thangal)