---
title: "#postalvoting|തപാല്‍ വോട്ട് തുടങ്ങി വടകര ലോക്സഭ മണ്ഡലത്തിൽ 320 പേർ വോട്ട് രേഖപ്പെടുത്തി"
english_title: "#320 #people #cast #votes  #Vadakara #LokSabha #constituency #after #postal #voting #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200107/320-people-cast-votes-vadakara-loksabha-constituency-after-postal-voting-started"
published_at: "2024-04-21T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66248fb34a42f_postal_vote.jpg"
keywords: []
---

# #postalvoting|തപാല്‍ വോട്ട് തുടങ്ങി വടകര ലോക്സഭ മണ്ഡലത്തിൽ 320 പേർ വോട്ട് രേഖപ്പെടുത്തി

> **Lead Summary:**  വടകര: **(vadakara.truevisionnews.com**)അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട് ജില്ലയില്‍ ഇന്നലെ തുടങ്ങി. നേരത്തെ 12 ഡി ഫോമില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ വോട്ടര്‍മാര്‍ക്കാണ് ഏപ്രില്‍ 20, 21, 22 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം.

## Article Content

 വടകര: **(vadakara.truevisionnews.com**)അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട് ജില്ലയില്‍ ഇന്നലെ തുടങ്ങി. നേരത്തെ 12 ഡി ഫോമില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ വോട്ടര്‍മാര്‍ക്കാണ് ഏപ്രില്‍ 20, 21, 22 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം.

ആദ്യ ദിനം (ശനി) വടകര ലോക്സഭ മണ്ഡലത്തിൽ 320 പേർ വോട്ട് രേഖപ്പെടുത്തി. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ 10 പേരും വോട്ട് ചെയ്തു. ജില്ലയില്‍ കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്ന് വീതം പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററാണ് (പിവിസി) ഇതിനായി സജ്ജമാക്കിയത്.

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോഴിക്കോട് കലക്ടറേറ്റിലെ ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിലും വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വടകര പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പിവിസികള്‍. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രം.

പോലീസ്, അഗ്‌നിശമന വിഭാഗം, ജയില്‍, എക്‌സൈസ്, മില്‍മ, കെഎസ്ഇബി, ജല അതോറിറ്റി, കെ എസ് ആര്‍ ടി സി, ട്രഷറി സര്‍വീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ട് സൗകര്യം അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200107/320-people-cast-votes-vadakara-loksabha-constituency-after-postal-voting-started)