---
title: "#voted|വോട്ടിൻ്റെ പ്രായം; നൂറ്റിരണ്ടാം വയസ്സിൽ വിരളിൽ മഷി പുരട്ടി വോട്ട് ചെയ്ത് നാണി അമ്മ"
english_title: "#voting #age   #age #hundredandtwo  #NaniAmma #voted #with #ink #finger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200143/voting-age-age-hundredandtwo-naniamma-voted-with-ink-finger"
published_at: "2024-04-21T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624b3c027ed5_voted.jpg"
keywords: []
---

# #voted|വോട്ടിൻ്റെ പ്രായം; നൂറ്റിരണ്ടാം വയസ്സിൽ വിരളിൽ മഷി പുരട്ടി വോട്ട് ചെയ്ത് നാണി അമ്മ

> **Lead Summary:**  വടകര : (**truevisionnews.com)**എത്ര തവണ വോട്ട് ചെയ്തുവെന്ന ചോദ്യത്തിന് നാണിയമയ്ക്ക് ഓർമ്മയില്ല.

## Article Content

 വടകര : (**truevisionnews.com)**എത്ര തവണ വോട്ട് ചെയ്തുവെന്ന ചോദ്യത്തിന് നാണിയമയ്ക്ക് ഓർമ്മയില്ല.

എന്നാൽ പതിവ് തെറ്റാതെ നൂറ്റിരണ്ടാം വയസ്സിൽ വിരളിൽ മഷി പുരട്ടി വോട്ട് ചെയ്ത് നാണി അമ്മ. വടകര മയ്യന്നൂർ കൊല്ലൻ്റെ വിട നാണി അമ്മ പ്രായത്തെ കൂസാത്ത ആവേശത്തോടെ ഇന്നലെ മയ്യന്നൂർ കൊല്ലൻ്റെ വിട വീട്ടിൽ വെച്ച് വോട്ട് ചെയ്തു.

കുട്ടിക്കാലത്ത് ഇവരുടെ പുറമേരി ഊട്ടുപറമ്പത്ത് തറവാട്ടിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസ് ഒളിവിൽ കഴിഞ്ഞപ്പോൾ സഖാവിന് ഭക്ഷണം നൽകാനുള്ള ഭാഗ്യം ഉണ്ടായതായി ഈ മുത്തശ്ശി ഓർക്കുന്നു.

നാണിയമ്മ വനിതാ മതിലിൽ കണ്ണിയായപ്പോൾ അന്ന് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇന്നും ഉറച്ച കമ്മ്യൂണിസ്റ്റ് ആണ് കൊല്ലൻ്റെ വിട നാണി അമ്മ. പരേതനായ മേഴ്സി ബാലൻ മാസ്റ്ററുടെ അമ്മയാണ്. ഇപ്പോൾ മകളുടെ വീടായ വള്ളിക്കാട് ബാലവാടി പടിക്കൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200143/voting-age-age-hundredandtwo-naniamma-voted-with-ink-finger)