---
title: "#MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി"
english_title: "#Prime #Minister #Behaves #Like #Head   #Religious #State #MustafaPaleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200641/prime-minister-behaves-like-head-religious-state-mustafapaleri"
published_at: "2024-04-23T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662791d83e4c6_paleri.jpg"
keywords: []
---

# #MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി

> **Lead Summary:** വടകര: (**vatakara.truevisionnews.com**)മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി മത രാഷ്ട്രത്തിന്റെ പ്രധാന മന്ത്രിയെ പോലെ പെരുമാറുന്നു എന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി .

## Article Content

വടകര: (**vatakara.truevisionnews.com**)മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി മത രാഷ്ട്രത്തിന്റെ പ്രധാന മന്ത്രിയെ പോലെ പെരുമാറുന്നു എന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി .

ലോക്സഭാ തെരഞ്ഞെടുപ്പ്നോടനുബന്ധിച്ച് എസ്ഡിപിഐ വടകര മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബി ജെ പി തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച് പ്രധാന മന്ത്രി നടത്തിയ പ്രസംഗം അങ്ങേ അറ്റം അപലപനീയമാണ് തീർത്തും മുസ്ലിം വിരുദ്ധ പ്രസംഗമാണ് അദ്ദേഹം നടത്തിയത് പത്തു വർഷം രാജ്യത്തിന്റെ അധികാരം കയ്യാളിയിട്ടും രാജ്യത്തിന്റെ വികസനം മുൻ നിർത്തി വോട്ട് ചോദിക്കാൻ ഭയമുള്ളത് കൊണ്ടാണ് മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷം പടർത്തി രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ചു കൊണ്ട് വോട്ട് ചോദിക്കുന്നത്,

വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും ജനാതിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .

മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ , സജീർ വള്ളിക്കാട് ,സാലിം അഴിയൂർ , ഹകീം പി എസ്,സിദ്ധീഖ് പുത്തൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200641/prime-minister-behaves-like-head-religious-state-mustafapaleri)