---
title: "#notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ "
english_title: "#KKShailaja #sent #lawyer #notice #against #Shafi Parampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200659/kkshailaja-sent-lawyer-notice-against-shafi-parampil"
published_at: "2024-04-23T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627c3fdc1d29_parathi.jpg"
keywords: []
---

# #notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ 

> **Lead Summary:** വടകര : (**vadakara.truevisionnews.com)**വടകര പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ .

## Article Content

വടകര : (**vadakara.truevisionnews.com)**വടകര പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ .

വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗികചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്‌ത്‌ ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ ഒത്താശയും നൽകുന്നുവെന്നും വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും ഷാഫി സ്വീകരിച്ചിട്ടില്ല എന്നും വക്കീൽ നോട്ടീസിൽ പറയുന്നു .

ശൈലജ ടീച്ചറും തെരഞ്ഞെടുപ്പ് എജെന്റ്റും നൽകിയ പരാതിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബർ പോലീസിലുമായി പതിനാറ് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കൽ , വ്യാജ വീഡിയോകൾ , മോർഫ് ചെയ്ത ചിത്രം , അധിക്ഷേപകരമായ പ്രസ്താവനകൾ എന്നിവ യു ഡി എഫ് നേതാക്കളും പ്രവർത്തകരും നിരന്തരം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു . 

ഇത്തരം വ്യാജ പ്രചരണങ്ങളും ,മോർഫ്ചെയ്ത ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും വക്കീൽ നോട്ടീസിൽ പറയുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200659/kkshailaja-sent-lawyer-notice-against-shafi-parampil)