---
title: "വടകരയില്‍ ഐ വി ബാബു അനുസ്മരണം തുടങ്ങി"
english_title: "i v babu memorial function at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20068/i-v-babu-memorial-function-at-vatakara"
published_at: "2022-01-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbca4e847bc_vatakara .jpg"
keywords: []
---

# വടകരയില്‍ ഐ വി ബാബു അനുസ്മരണം തുടങ്ങി

> **Lead Summary:** വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികത്തിന് തുടക്കമായി. ഐ.വി.ബാബുവിന്റെ ഉജ്ജ്വല ജീവിതത്തെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം സമകാലിക ജീവിതത്തോട് ആ ഓര്‍മ്മകളെ ചേര്‍ത്തുവെക്കാനും ഭാവിയുടെ പ്രക്ഷോഭവഴികളില്‍ ഇന്ധനമാക്കാനുമുള്ള ഉത്തരവാദിത്തമാണ് അനുസ്മരണ സമിതി ഏറ്റെടുക്കുന്നത്.

## Article Content

വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികത്തിന് തുടക്കമായി. ഐ.വി.ബാബുവിന്റെ ഉജ്ജ്വല ജീവിതത്തെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം സമകാലിക ജീവിതത്തോട് ആ ഓര്‍മ്മകളെ ചേര്‍ത്തുവെക്കാനും ഭാവിയുടെ പ്രക്ഷോഭവഴികളില്‍ ഇന്ധനമാക്കാനുമുള്ള ഉത്തരവാദിത്തമാണ് അനുസ്മരണ സമിതി ഏറ്റെടുക്കുന്നത്.

അനുസ്മരണ പരിപാടി കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് കരുത്ത് പകരുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ന് രാവിലെ നാടന്‍ പാട്ട് ഗായക സംഘത്തിന്റെ കലാപരിപാടികളോടെ അനുസ്മരണത്തിന് തുടക്കമായി. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പരിപാടി യില്‍ അല്‍പ്പ സമയത്തിനകം പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ സംദവദിക്കും. അനുസ്മരണ പരിപാടിയില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷയാകും.

വി.ടി ബല്‍റാം, എന്‍.വേണു, പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.സി ഉമേഷ്ബാബു, ഡോ.ആസാദ്, സി.ആര്‍ നീലകണ്ഠന്‍, ടി.ടി ഇസ്മായില്‍, വിജയരാഘവന്‍ ചേലിയ, ഷാജി പാണ്ട്യാല, പി.കെ പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. പരിപാടിയില്‍ വി.കെ സുരേഷ് രചിച്ച 'എം.ജി.എസ് വാക്കും ചിന്തയും' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിവിധ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20068/i-v-babu-memorial-function-at-vatakara)