---
title: "ഉണരുന്ന യുവത്വം; നേതൃമികവ് തെളിയിച്ച്  എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് വടകര യൂണിയന്‍"
english_title: "Demonstrating leadership SNDP Yogam Youth Movement Vadakara Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20103/demonstrating-leadership-sndp-yogam-youth-movement-vadakara-union"
published_at: "2022-01-10T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbfe3ed64f7_youth sn .jpg"
keywords: []
---

# ഉണരുന്ന യുവത്വം; നേതൃമികവ് തെളിയിച്ച്  എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് വടകര യൂണിയന്‍

> **Lead Summary:** വടകര: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ തല യൂത്ത് മൂവ്‌മെന്റ് നേതൃയോഗം മലബാര്‍ മേഖലയിലെ ആദ്യ മീറ്റിങ്ങ് വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ തിരി തെളിയിച്ച് തുടക്കം കുറിച്ചു.

## Article Content

വടകര: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ തല യൂത്ത് മൂവ്‌മെന്റ് നേതൃയോഗം മലബാര്‍ മേഖലയിലെ ആദ്യ മീറ്റിങ്ങ് വടകര യൂണിയന്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ തിരി തെളിയിച്ച് തുടക്കം കുറിച്ചു.

യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം സമ്മേളനം ഉദ്ഘാടനം ചെയ്തു. വടകര യൂണിയന്‍ പ്രസിഡണ്ട് രജനീഷ് സിദ്ധാന്തപുരം അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കോഡിനേറ്ററും എസ് എന്‍ ഡി പി യോഗം സൈബര്‍ സേന കേന്ദ്ര കണ്‍വീനറുമായ അര്‍ജുന്‍ അരയാക്കണ്ടി സംഘടന സന്ദേശം നല്‍കി.

 സേന കേന്ദ്ര കണ്‍വീനര്‍ ജയേഷ് വടകര, എസ് എന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബാബു പൂതംപാറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

യൂത്ത് മൂവ്‌മെന്റ് വൈസ്:പ്രസിഡണ്ട് ഷൈനിത്ത് നന്ദി രേഖപെടുത്തി. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതില്‍ എസ് എന്‍ ഡി പി യോഗവും വടകര യൂണിയനും നല്‍കുന്ന നേതൃത്വ മികവിന് നേതാക്കള്‍ക്ക് പ്രത്യേകം അഭിനന്ദനം രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20103/demonstrating-leadership-sndp-yogam-youth-movement-vadakara-union)