---
title: "#complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി "
english_title: "#LDF #complains   #Election #Commission  #District #Collector #about  #abuse   #UDF  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201070/ldf-complains-election-commission-district-collector-about-abuse-udf"
published_at: "2024-04-25T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a0864d65cb_ldf.jpg"
keywords: []
---

# #complaints|'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി 

> **Lead Summary:**  വടകര : (**vadakara.truevisionnews.com)**എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.

## Article Content

 വടകര : (**vadakara.truevisionnews.com)**എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകി.

'കള്ളീ കള്ളീ കാട്ടുകള്ളീ, കോവിഡ് കള്ളീ ശൈലജേ' എന്നുള്ള മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും മുഴക്കിയത്.

ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യു.ഡി.എഫ്. നടത്തിയത്. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യു.ഡി.എഫ് തയ്യാറായത്.

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തിയത്. വടകരയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് തയ്യാറായില്ല.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി പോസ്റ്ററുകളും, നവ മാധ്യമങ്ങളിൽ വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന നിലയാണ് യു.ഡി.എഫ് വടകരയിൽ തുടർന്നത്. ടീച്ചർ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് വരുത്താൻ നിരവധി വീഡിയോകൾ വ്യാജമായി ഉണ്ടാക്കി.

അതിന്റെ ഒടുവിലത്തെ നീചമായ പ്രവർത്തിയാണ് ഇന്നലെ വടകരയിൽ യു.ഡി. എഫ് നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയത്. പൊതു സമൂഹത്തിനിടയിൽ ശക്തമായ എതിർപ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയർന്നു വരികയാണ് ഉണ്ടായത്.

കെ.. കെ ശൈലജ ടീച്ചർക്കെതിരെ ഇന്നലെ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടെ നടത്തിയ അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201070/ldf-complains-election-commission-district-collector-about-abuse-udf)