---
title: "സ്വര്‍ണ്ണ വില ഇനിയും കുറയുമോ ? ഇന്ന് പവന് 80 രൂപ കുറഞ്ഞു "
english_title: "gold price marcket slow dowen "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20114/gold-price-marcket-slow-dowen"
published_at: "2022-01-10T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc0db1e1006_GOLD PHOTO.jpg"
keywords: []
---

# സ്വര്‍ണ്ണ വില ഇനിയും കുറയുമോ ? ഇന്ന് പവന് 80 രൂപ കുറഞ്ഞു 

> **Lead Summary:** വടകര : സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. സ്വര്‍ണ്ണ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകര്‍ മാത്രമല്ല വിവാഹ സംഘങ്ങളും ഏറെ ഉറ്റ് നോക്കുകയാണ്. സംസ്ഥാനത്ത് വിവാഹ സീസണ്‍ ആയത് കൊണ്ട് വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണം വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്.

## Article Content

വടകര : സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. സ്വര്‍ണ്ണ വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകര്‍ മാത്രമല്ല വിവാഹ സംഘങ്ങളും ഏറെ ഉറ്റ് നോക്കുകയാണ്. സംസ്ഥാനത്ത് വിവാഹ സീസണ്‍ ആയത് കൊണ്ട് വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണം വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്.

വില കുറഞ്ഞിട്ട് സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വിപണിയില്‍ ഇന്നും ലഭിക്കുന്നത്. 2022 ല്‍ സ്വര്‍ണ്ണം വില താഴോട്ട് പോകുമെന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്ന സൂചനകള്‍. ഒരു പവന് 35600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4450 രൂപയുമായി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് ഇന്ന് കുറഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. മൂന്ന് ദിവസത്തിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ജനുവരി ഒന്നിന് ഈ മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. 36,360 രൂപയായിരുന്നു അന്ന് സ്വര്‍ണവില. ജനുവരി രണ്ടിനും ഇതേ വില തുടര്‍ന്നതിനു ശേഷം മൂന്നിന് 36,200 രൂപയായി കുറഞ്ഞു. ഇതിനു ശേഷം ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഓരോ ദിവസവും വ്യാപാരം ആരംഭിക്കുന്നത്.

സ്വര്‍ണ്ണവില (പവന്) ഈ മാസം:

ജനുവരി 1 : 36,360 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില)

ജനുവരി 2: 36,360 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില)

ജനുവരി 3: 36,200

ജനുവരി 4: 35,920

ജനുവരി 5: 36,120

ജനുവരി 6: 35960

ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജനുവരി 8: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജനുവരി 9: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജനുവരി 10: 35600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20114/gold-price-marcket-slow-dowen)