---
title: "മുക്കാളി റെയില്‍വേ സ്റ്റേഷനില്‍  ട്രെയിനുകള്‍ക്ക്  സ്റ്റോപ്പ് വേണം ; യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്"
english_title: " Trains need a stop at Mukkali railway station; To the User's Forum agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20123/trains-need-a-stop-at-mukkali-railway-station-to-the-users-forum-agitation"
published_at: "2022-01-10T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc18386f901_MUKKALI RLY STATION .jpg"
keywords: []
---

# മുക്കാളി റെയില്‍വേ സ്റ്റേഷനില്‍  ട്രെയിനുകള്‍ക്ക്  സ്റ്റോപ്പ് വേണം ; യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **വടകര : **മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുക്കാളി റെയില്‍വേ സ്റ്റേഷന് യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്. കോവിഡ് മഹാമാരിയുമായി ബന്ധപെട്ട് നിയന്ദ്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു .

## Article Content

**വടകര : **മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ നിര്‍ത്തികൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുക്കാളി റെയില്‍വേ സ്റ്റേഷന് യൂസേഴ്‌സ് ഫോറം പ്രക്ഷോഭത്തിലേക്ക്. കോവിഡ് മഹാമാരിയുമായി ബന്ധപെട്ട് നിയന്ദ്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു .

എന്നാല്‍ വ്യാപന ഘട്ടത്തില്‍ നിര്‍ത്തിയ ഭൂരിഭാഗം ട്രെയിനുകള്‍ ഓട്ടം തുടങ്ങിയെങ്കിലും മുക്കാളി സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്താതത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്ഥലം എം.പി, എം എല്‍ എ ബ്ലോക്ക് ,ഗ്രാമ പഞ്ചയാത്ത് അടക്കമുള്ള ജന പ്രതിനിധികളെയും സാംസ്‌കാരിക സംഘടനകളേയും സംഘടിപ്പിച്ചു. മുക്കാളി റെയില്‍വേ സ്റ്റേഷന് മുന്നില്‍ ജനകീയ പ്രതിരോധം ഒരുക്കാന്‍ യൂസേഴ്‌സ് ഫോറം തീരുമാനിച്ചു.

അഴിയൂര്‍, ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തിലെ ദിവസേന സഞ്ചരിക്കുന്ന നൂറുകണണിന് യാത്രക്കാരാണ് പ്രയാസം അനുഭവിക്കുന്നത്. അദ്ധ്യാപകര്‍ കച്ചവടക്കാര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയ പതിവ് യാത്രക്കാര്‍ ബസ്സിനെ ആശ്രയിച്ചു യാത്ര ചെയ്യേണ്ടിവരുന്നു . ആറു ട്രയിനുകളാണ് മുക്കാളി സ്റ്റേഷനില്‍ നിര്‍ത്തികൊണ്ടിരിക്കുന്നത്.

മംഗലാപുരം കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഓടിയത് റിസര്‍വഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രം അനുവദിച്ചു കൊണ്ടാണ്. കാടുപിടിച്ചു കിടക്കുന്ന മുക്കാളി റെയില്‍വേ സ്റ്റേഷന്‍ ജന പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും യൂസേഴ്‌സ് ഫോറം പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊണ്ടുക്കനായി പ്രക്ഷോഭ സമിതി രൂപീകരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം റീന രയരോത്ത് അധ്യക്ഷത വഹിച്ചു. പ്രമോദ്. എം ,അഡ്വ .എസ് . ആശിഷ് , പ്രീത കെ കെ , എം പി ബാബു , പി ബാബുരാജ് , പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി എ .ടി. മഹേഷ് ,സുബീഷ് പാണ്ടികശാല വളപ്പില്‍ ,പി സാവിത്രി , കെ.പി. ഗോവിന്ദന്‍, പാമ്പള്ളി ബാലകൃഷ്ണന്‍ , ശ്രീധരന്‍ കൈപ്പാട്ടില്‍ എന്നിവര്‍ സംസാരിച്ചു .ഭാരവാഹിള്‍ : റീന രയരോതത് ( ചെയര്‍ ), എം കെ സുരേഷ് ബാബു ,(ജന കണ്‍) പി ബാബുരാജ് ( ട്രഷ ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20123/trains-need-a-stop-at-mukkali-railway-station-to-the-users-forum-agitation)